ETV Bharat / sports

'മധുവിധുവിനിടെ പുറംവേദന മറക്കരുത്'; ദീപകിനെ എയറിലാക്കി മാലതി - malti chahar instagram

അടുത്തിടെ വിവാഹിതനായ ക്രിക്കറ്റര്‍ ദീപക് ചഹാറിനെ ട്രോളി സഹോദരി മാലതി ചഹാര്‍.

deepak chahar gets honeymoon advice from sister malti chahar  deepak chahar  malti chahar  Deepak Chahar marries Jaya Bhardwaj  Jaya Bhardwaj  Deepak Chahar wife Jaya Bhardwaj  ദീപക് ചഹാറിനെ ട്രോളി സഹോദരി മാലതി ചഹാര്‍  ദീപക് ചഹാര്‍  മാലതി ചഹാര്‍  ജയ ഭരദ്വാജ്  malti chahar instagram  മാലതി ചഹാര്‍ ഇന്‍സ്റ്റഗ്രാം
'മധുവിധുവിനിടെ പുറംവേദന മറക്കരുത്'; ദീപകിനെ എയറിലാക്കി മാലതി
author img

By

Published : Jun 4, 2022, 7:42 PM IST

മുംബൈ: ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ദീപക്‌ ചഹാര്‍ കാമുകി ജയ ഭരദ്വാജിനെ താലി ചാര്‍ത്തിയത്. ജൂണ്‍ ഒന്നിന് ആഗ്രയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇതിന്‍റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ദീപകിനെ ട്രോളി രംഗത്തെത്തിയിരിക്കുയാണ് സഹോദരി മാലതി ചഹാര്‍. ദീപകിനും ജയയ്‌ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സഹോദരനെ മാലതി എയറില്‍ കയറ്റിയത്. ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മറക്കരുതെന്നാണ് ദീപകിനോട് മാലതി പറയുന്നത്.

deepak chahar gets honeymoon advice from sister malti chahar  deepak chahar  malti chahar  Deepak Chahar marries Jaya Bhardwaj  Jaya Bhardwaj  Deepak Chahar wife Jaya Bhardwaj  ദീപക് ചഹാറിനെ ട്രോളി സഹോദരി മാലതി ചഹാര്‍  ദീപക് ചഹാര്‍  മാലതി ചഹാര്‍  ജയ ഭരദ്വാജ്  malti chahar instagram  മാലതി ചഹാര്‍ ഇന്‍സ്റ്റഗ്രാം
മാലതി ചഹാറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

'രണ്ടു പേര്‍ക്കും മനോഹരമായ വിവാഹ ജീവിതം ആശംസിക്കുന്നു. മധുവിധുവിനിടെ പുറം വേദനയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോകകപ്പ് കളിക്കേണ്ടതാണ്'. ദീപകിനും ജയക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മാലതി കുറിച്ചു. അതേസമയം പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിന്‍റെ 15ാം സീസണില്‍ താരത്തിന് കളിക്കാനായിരുന്നില്ല.

also read: 'വേഗത നിങ്ങളെ സഹായിക്കില്ല'; ഉമ്രാന് ഉപദേശവുമായി പാക് പേസര്‍ ഷഹീൻ ഷാ അഫ്രീദി

2022ലെ മെഗാ താരലേലത്തിൽ 14 കോടിയ്‌ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ദീപകിനെ സ്വന്തമാക്കിയത്. ഐപിഎല്ലിന്‍റെ 14ാം സീസണില്‍ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ദീപക് ജയയോട് വിവാഹാഭ്യർഥന നടത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സും എംഎസ് ധോണിയുടെ ഭാര്യ സാക്ഷിയുമടക്കമുള്ളവര്‍ ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.