ETV Bharat / sports

പിടിമുറുക്കി വനിതകൾ ; ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം - മന്ദാന

മഴമൂലം 44 ഓവറിൽ മത്സരം അവസാനിപ്പിച്ചപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയിട്ടുണ്ട്

പിങ്ക് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം  പിങ്ക് ടെസ്റ്റ്  Day/Night Test  Mandhana scores career-best  Smrithi Mandhana  സ്‌മൃതി മന്ദാന  മന്ദാന  ഇന്ത്യൻ വനിത ക്രിക്കറ്റ്
പിടിമുറുക്കി വനിതകൾ; ഓസ്‌ട്രേലിയയ്‌ക്കെതിരായ പിങ്ക് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം
author img

By

Published : Sep 30, 2021, 10:36 PM IST

ഗോൾഡ് കോസ്റ്റ് : 15 വര്‍ഷത്തിനുശേഷം നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പിങ്ക് വനിത ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മഴ വില്ലനായ ആദ്യദിനം 44 ഓവറിൽ മത്സരം നിർത്തിവെച്ചപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. നിലവിൽ 80 റണ്‍സുമായി സ്‌മൃതി മന്ദാനയും 16 റണ്‍സുമായി പൂനം റാവത്തും ക്രീസിലുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ സ്‌മൃതി മന്ദാനയുടെ ബാറ്റിങ് മികവാണ് മികച്ച സ്കോർ സമ്മാനിച്ചത്. സമൃതി- ഷഫാലി ഓപ്പണിങ് സഖ്യം ആദ്യ വിക്കറ്റിൽ 93 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. എന്നാൽ 31 റണ്‍സെടുത്ത ഷഫാലി വർമയെ സോഫി മോളിനെക്‌സ് ടഹില മഗ്രാത്തിന്‍റെ കൈയ്യിലെത്തിച്ചു.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ മന്ദാന 51 പന്തിലാണ് അർധ ശതകം പൂർത്തിയാക്കിയത്. ഇതിനിടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ 4500 റണ്‍സും തികച്ചു. ആദ്യ വിക്കറ്റിന് ശേഷം കരുതലോടെയാണ് താരം പിന്നീട് ബാറ്റ് വീശിയത്.

ALSO READ : IPL 2021 : ഹൈദരാബാദിനെ പിടിച്ചുകെട്ടി ചെന്നൈ ; 135 റണ്‍സ് വിജയ ലക്ഷ്യം

ഇതിനുമുന്‍പ് 2006 ലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് മത്സരം കളിച്ചത്. കൂടാതെ ഇന്ത്യന്‍ വനിത ടീം ഇതാദ്യമായാണ് പിങ്ക് ബോള്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കുന്നത്. മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മേഘ്‌ന സിങ്ങും യസ്‌തിക ഭാട്ടിയയും ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.