ETV Bharat / sports

Cricket World Cup 2023 South Africa vs Sri Lanka : മോഹക്കപ്പ് തേടി യാത്ര തുടങ്ങാന്‍ ദക്ഷിണാഫ്രിക്ക, ആദ്യ പോരാട്ടത്തില്‍ എതിരാളി ശ്രീലങ്ക - ക്രിക്കറ്റ് ലോകകപ്പ് 2023 ദക്ഷിണാഫ്രിക്ക സ്ക്വാഡ്

World Cup Cricket 2023 : ഓട്ടോമാറ്റിക് ക്വാളിഫിക്കേഷനില്‍ അവസാന സ്ഥാനക്കാരായിട്ടായിരുന്നു ദക്ഷിണാഫ്രിക്ക ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. മറുവശത്ത് സിംബാബ്‌വെയില്‍ നടന്ന യോഗ്യതാറൗണ്ടില്‍ ചാമ്പ്യന്മാരായിട്ടാണ് ശ്രീലങ്ക ലോകകപ്പിന് എത്തുന്നത്

Cricket World Cup 2023  South Africa vs Sri Lanka  World Cup Cricket 2023  Cricket World Cup 2023 South Africa Squad  Cricket World Cup 2023 Sri Lanka Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ദക്ഷിണാഫ്രിക്ക ശ്രീലങ്ക  ക്രിക്കറ്റ് ലോകകപ്പ് 2023 ദക്ഷിണാഫ്രിക്ക സ്ക്വാഡ്  ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ്
Cricket World Cup 2023 South Africa vs Sri Lanka
author img

By ETV Bharat Kerala Team

Published : Oct 7, 2023, 1:02 PM IST

ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തിനായി ദക്ഷിണാഫ്രിക്ക ഇറങ്ങുന്നു. ലോകക്രിക്കറ്റിലെ നഷ്‌ട പ്രതാപം വീണ്ടെടുക്കാന്‍ പോരടിക്കുന്ന ശ്രീലങ്കയാണ് പ്രോട്ടീസിന്‍റെ എതിരാളികള്‍ (Cricket World Cup 2023 South Africa vs Sri Lanka). ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം (South Africa vs Sri Lanka Match Details).

ലോകകപ്പിലേക്കുള്ള ഓട്ടോമാറ്റിക് ക്വാളിഫിക്കേഷനില്‍ അവസാന സ്ഥാനക്കാരായിട്ടായിരുന്നു ദക്ഷിണാഫ്രിക്ക യോഗ്യത ഉറപ്പാക്കിയത്. എന്നാല്‍, നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ് അവരുള്ളത്. അടുത്തിടെ, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം അത് വ്യക്തമാക്കുന്നതാണ്.

ആദ്യ ലോകകപ്പ് കിരീടമാണ് ഇക്കുറി അവര്‍ ലക്ഷ്യമിടുന്നത്. അതിനായി എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന സംഘവുമായിട്ടാണ് ദക്ഷിണാഫ്രിക്ക വന്നിരിക്കുന്നതും. ഹെൻറിച്ച് ക്ലാസന്‍ (Heinrich Klaasen), എയ്‌ഡന്‍ മാര്‍ക്രം (Aiden Markram), ക്യാപ്‌റ്റന്‍ ടെംബ ബാവുമ (Temba Bavuma), റസീ വാന്‍ ഡര്‍ ഡസന്‍ (Rassie van der Dussen) എന്നിവരിലാണ് പ്രോട്ടീസിന്‍റെ റണ്‍സ് പ്രതീക്ഷകള്‍.

കാഗിസോ റബാഡ നേതൃത്വം നല്‍കുന്ന ബൗളിങ് യൂണിറ്റും ഏറെക്കുറെ ശക്തമാണ്. എന്നാല്‍, ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള ആൻറിച്ച് നോര്‍ക്യയുടെ അഭാവം ടീമിന്‍റെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിന് തിരിച്ചടിയായിരിക്കും.

പ്രധാന താരങ്ങളുടെ പരിക്കാണ് ശ്രീലങ്കയുടെ മറ്റൊരു വലിയ പ്രശ്‌നം. ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗയുടെ അഭാവം ലോകകപ്പില്‍ അവര്‍ക്ക് വലിയ തിരിച്ചടിയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്‍റെ ബാറ്റിങ്ങിലാണ് ലങ്ക പ്രധാനമായും പ്രതീക്ഷ വയ്‌ക്കുന്നത്.

താരം നിലവില്‍ ഫോമിലാണെന്നുള്ളത് ടീമിന് ആശ്വാസമാണ്. സന്നാഹ മത്സരത്തില്‍ ഉള്‍പ്പടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മെന്‍ഡിസ് ലോകകപ്പിലും ഇത് ആവര്‍ത്തിക്കുമെന്നാണ് ആരാധകരും വിലയിരുത്തുന്നത്. ബൗളിങ്ങില്‍ യുവതാരങ്ങളായ മഹീഷ് തിക്ഷണ, മതീഷ പതിരണ, വെല്ലാലഗെ എന്നിവരാണ് ലങ്കയുടെ കുന്തമുനകള്‍. 1992ലെ ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയോട് ജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന ചരിത്രം കൂടി തിരുത്താനാകും ഇന്ന് ശ്രീലങ്കയുടെ ശ്രമം.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ദക്ഷിണാഫ്രിക്ക സ്ക്വാഡ് (Cricket World Cup 2023 South Africa Squad) : ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ജെറാൾഡ് കോറ്റ്‌സി, ക്വിന്‍റണ്‍ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കാഗിസോ റബാഡ, തബ്രീസ് ഷാംസി, റസ്സി വാന്‍ ഡേര്‍ ദസ്സന്‍, ലിസാദ് വില്യംസ്.

Also Read : Cricket World Cup 2023 Afghanistan vs Bangladesh Toss : ധര്‍മ്മശാലയില്‍ ടോസ് ബംഗ്ലാദേശിന്, ആദ്യം ബാറ്റ് ചെയ്യാന്‍ അഫ്‌ഗാനിസ്ഥാന്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad) : ദസുൻ ഷനക (ക്യാപ്‌റ്റന്‍), കുശാല്‍ മെൻഡിസ് (വൈസ്‌ ക്യാപ്‌റ്റന്‍), കുശാല്‍ പെരേര, പാതും നിസ്സങ്ക, ലഹിരു കുമാര, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ, കസുൻ രജിത, മതീഷ പതിരണ, ദില്‍ഷന്‍ മധുശനക, ദുഷൻ ഹേമന്ത. ട്രാവലിങ് റിസർവ് : ചാമിക കരുണരത്നെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.