ലഖ്‌നൗ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പ്രതീക്ഷിച്ചത് പോലൊരു തുടക്കമല്ല ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് (Australia Cricket Team) ലഭിച്ചിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അവര്‍ ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് (Cricket World Cup 2023 Points Table). അഫ്‌ഗാനിസ്ഥാനാണ് നിലവില്‍ ഓസ്‌ട്രേലിയക്ക് പിന്നിലുള്ള ഏക ടീം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയോട് ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ഓസ്‌ട്രേലിയ വഴങ്ങിയത്. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയായിരുന്നു അവരുടെ എതിരാളികള്‍. ഈ മത്സരത്തില്‍ എല്ലാ മേഖലയും പിഴച്ച കങ്കാരുപ്പടയ്‌ക്ക് 134 റണ്‍സിന്‍റെ തോല്‍വി വഴങ്ങേണ്ടി വന്നു (South Africa vs Australia).
-
Your views on Steve Smith and Marcus Stoinis' dismissals?🤔
— CricTracker (@Cricketracker) October 12, 2023 " class="align-text-top noRightClick twitterSection" data="
📸: Disney + Hotstar pic.twitter.com/SWHEpZUXqr
">Your views on Steve Smith and Marcus Stoinis' dismissals?🤔
— CricTracker (@Cricketracker) October 12, 2023
📸: Disney + Hotstar pic.twitter.com/SWHEpZUXqrYour views on Steve Smith and Marcus Stoinis' dismissals?🤔
— CricTracker (@Cricketracker) October 12, 2023
📸: Disney + Hotstar pic.twitter.com/SWHEpZUXqr
ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ സെഞ്ച്വറി മികവില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടീസ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് അടിതെറ്റുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി കാഗിസോ റബാഡ മൂന്നും കേശവ് മഹാരാജ്, തബ്രയിസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളുമായിരുന്നു നേടിയത്. മത്സരത്തില്‍ പ്രോട്ടീസിന്‍റെ ജയത്തിന് പിന്നാലെ ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ് ഓസീസ് താരങ്ങളായ സ്റ്റീവ് സ്‌മിത്തിന്‍റെയും മാര്‍ക്കസ് സ്റ്റോയിനിസിന്‍റെയും പുറത്താകലുകള്‍ (Wicket Controversy).
ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്കിന് ക്യാച്ച് നല്‍കിയാണ് സ്റ്റോയിനിസ് പുറത്തായത്. റബാഡ എറിഞ്ഞ പന്ത് കൈക്ക് മുകളിലായിട്ടാണ് കൊണ്ടതെന്നും ആ സമയം കൈയ്ക്ക് ബാറ്റുമായി യാതൊരു തരത്തിലുമുള്ള കോണ്‍ടാക്‌ടും ഇല്ലെന്നായിരുന്നു സ്റ്റോയിനിസ് വാദിച്ചത്. എന്നാല്‍, പരിശോധനകള്‍ക്കൊടുവിലായിരുന്നു തേര്‍ഡ് അമ്പയര്‍ സ്റ്റോയിനിസ് വിക്കറ്റാണെന്ന് വിധിച്ചത്.
അമ്പയറുടെ തീരുമാനത്തില്‍ ഓസീസ് താരങ്ങള്‍ തൃപ്‌തരായിരുന്നില്ല. ആരാധകര്‍ക്കിടയിലും അമ്പയറുടെ തീരുമാനം അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. റബാഡയുടെ പന്തില്‍ തന്നെയാണ് സ്റ്റീവ് സ്‌മിത്തും പുറത്തായത്. ഓസീസ് സ്റ്റാര്‍ ബാറ്ററെ റബാഡ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു.
സ്‌മിത്തിന്‍റെ പാഡില്‍ പന്ത് തട്ടിയതോടെ പ്രോട്ടീസ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തിരുന്നു. എന്നാല്‍, ഓണ്‍ ഫീല്‍ഡ് അമ്പയറായിരുന്ന ജോയല്‍ വില്‍സണിന്‍റെ തീരുമാനം നോട്ട് ഔട്ട് എന്നായിരുന്നു. പിന്നാലെ, ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അമ്പയറുടെ തീരുമാനം ഡിആര്‍എസിലൂടെ വീണ്ടും പരിശോധിച്ചു. ഈ സമയത്താണ് സ്‌മിത്ത് വിക്കറ്റാണെന്ന് തേര്‍ഡ് അമ്പയര്‍ വിധിച്ചത്.