ETV Bharat / sports

Cricket World Cup 2023 India vs England ലഖ്‌നൗവിലെ 'ഇംഗ്ലീഷ് പരീക്ഷ', അശ്വിന്‍ തിരിച്ചെത്തിയേക്കും; ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത - ലഖ്‌നൗ പിച്ച് റിപ്പോര്‍ട്ട്

India vs England Match At Lucknow: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലേറ്റുമുട്ടുന്ന മത്സരം ഒക്ടോബര്‍ 29നാണ് നടക്കുന്നത്.

Cricket World Cup 2023  India vs England  India Predicted Playing XI Against England  Ravichandran Ashwin  India vs England Match At Lucknow  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ഇംഗ്ലണ്ട്  ലഖ്‌നൗ പിച്ച് റിപ്പോര്‍ട്ട്  രവിചന്ദ്രന്‍ അശ്വിന്‍
Cricket World Cup 2023 India vs England
author img

By ETV Bharat Kerala Team

Published : Oct 26, 2023, 11:24 AM IST

ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ (Team India). കളിച്ച അഞ്ച് മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാനും രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) സംഘത്തിനും സാധിച്ചിട്ടുണ്ട് (Cricket World Cup 2023 Points Table). ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരവും ജയിച്ച് സെമി ഫൈനല്‍ ബെര്‍ത്തിനോട് ഒരുപടി കൂടി അടുക്കാനാണ് നിലവില്‍ ടീമിന്‍റെ ശ്രമം.

അവസാന മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റിന്‍റെ ജയമായിരുന്നു ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. വരുന്ന ഞായറാഴ്‌ചയാണ് (ഒക്ടോബര്‍ 29) ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം നടക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പ്ലേയിങ് ഇലവനില്‍ മാറ്റം ഉറപ്പ്: സ്ലോ ബൗളര്‍മാരുടെ പറുദീസയാണ് ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം. ഇവിടെ നിന്നും സ്‌പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്ന് സ്‌പിന്നര്‍മാരുമായിട്ടായിരിക്കും ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇറങ്ങുന്നത്.

ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നീ മൂന്ന് സ്‌പിന്നര്‍മാരും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ അശ്വിന്‍ ഒഴികെയുള്ള രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് കളിക്കാന്‍ അവസരം കിട്ടിയത്.

ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് അടുത്ത മത്സരവും നഷ്‌ടമാകുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് എത്താനാണ് സാധ്യത. രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ അന്തിമ ഇലവനിലേക്ക് എത്തിയാല്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാള്‍ ആയിരിക്കും പുറത്തിരിക്കേണ്ടി വരിക. ടീമിലേക്കുള്ള തിരിച്ചുവരവില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഷമി ടീമില്‍ തുടരാനാണ് കൂടുതല്‍ സാധ്യത.

ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തിന് രണ്ട് മാറ്റങ്ങളുമായിട്ടായിരുന്നു ടീം ഇന്ത്യ ഇറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി എന്നിവരായിരുന്നു ടീമില്‍ ഇടം കണ്ടെത്തിയത്. ഈ മത്സരത്തില്‍ പന്തുകൊണ്ട് ഷമി തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായ സൂര്യകുമാര്‍ യാദവിന് മികവ് കാട്ടാനായില്ല.

സ്‌പിന്നിനെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ഈ സാഹചര്യത്തില്‍ ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവര്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിനെതിരെ സൂര്യകുമാറിനും അവസരം നല്‍കാന്‍ തന്നെയാകും ടീം മാനേജ്‌മെന്‍റിന്‍റെ പദ്ധതി. സൂര്യയെ മാറ്റി നിര്‍ത്താനാണ് ടീം ആലോചിക്കുന്നതെങ്കില്‍ ന്യൂബോളില്‍ ടീം ഇന്ത്യയുടെ പ്രധാനിയായ സിറാജ് ടീമില്‍ തുടര്‍ന്നേക്കാം.

Also Read : Team India Net Run Rate Concern: നെറ്റ് റണ്‍ റേറ്റില്‍ പണിയാകും, ഇന്ത്യയും ഭയക്കണം കങ്കാരുപ്പടയുടെ കുതിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.