ETV Bharat / sports

Cricket World Cup 2023 England Team പവര്‍ഹിറ്റര്‍മാരുടെ നിര; കിതയ്‌ക്കുമോ സ്‌പിന്നര്‍മാര്‍ക്കെതിരെ, ഇംഗ്ലണ്ടിന്‍റെ കരുത്തും ദൗര്‍ബല്യവും - ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

Cricket World Cup 2023 England Team Strength and Weakness : മികച്ച ബാറ്റിങ് നിരയും ബോളര്‍മാരുമുളള ഇംഗ്ലണ്ട് ടീം കീരിടം നിലനിര്‍ത്താനുളള പോരാട്ടം തന്നെയായിരിക്കും ഇത്തവണ പുറത്തെടുക്കുക.

England Team Strength and Weakness  Cricket World Cup 2023  Jos Buttler  England Cricket Team  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം  ജോസ് ബട്‌ലര്‍
Cricket World Cup 2023 England Team Strength and Weakness
author img

By ETV Bharat Kerala Team

Published : Oct 1, 2023, 6:44 PM IST

ഹൈദരാബാദ്: ക്രിക്കറ്റിന്‍റെ ജന്മദേശമാണെങ്കിലും ഒരു ഏകദിന ലോകകപ്പ് കിരീടം നേടാനായി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് ഇംഗ്ലണ്ടിന് വേണ്ടി വന്നത്. 2019-ല്‍ സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പിലാണ് ഇംഗ്ലീഷ്‌ ടീം തങ്ങളുടെ കന്നി ലോകകപ്പ് വിജയം സ്വന്തമാക്കിയത്. ഇക്കുറി ഇന്ത്യ ആതിഥേയരാവുന്ന ലോകകപ്പില്‍ (Cricket World Cup 2023) ഈ കിരീടം നിലനിര്‍ത്താനുറച്ചാവും ഇംഗ്ലണ്ട് പോരിനിറങ്ങുക. ജോസ് ബ്‌ടലറുടെ (Jos Buttler) നേതൃത്വത്തില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിന്‍റെ കരുത്തും പോരായ്‌മകളുമറിയാം (Cricket World Cup 2023 England Team Strength and Weakness).

ശക്തി: ആക്രമണോത്സുക ക്രിക്കറ്റാണ് നിലവില്‍ ഇംഗ്ലണ്ട് ടീമിന്‍റെ മുഖമുദ്ര. വാലറ്റം വരെ നീളുന്ന ബാറ്റിങ് ഡെപ്‌ത്താണ് ഇംഗ്ലീഷ് ടീമിന്‍റെ പ്രധാന കരുത്ത്. ഡേവിഡ് മലാൻ, ജോസ് ബട്‌ലർ, ജോണി ബെയർസ്‌റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, ബെൻ സ്‌റ്റോക്‌സ്, തുടങ്ങിയ താരങ്ങളടങ്ങിയ ബാറ്റിങ്‌ യൂണിറ്റ് ലോകത്തെ ഏതൊരു മികച്ച ബോളിങ് യൂണിറ്റിനേയും നിലംപരിശാക്കാന്‍ പോന്നതാണ്.

ജോ റൂട്ടും ഹാരി ബ്രൂക്കും ആങ്കറിങ് റോളില്‍ കളിക്കുമ്പോള്‍ ജോണി ബെയർസ്‌റ്റോയെ ടോപ് ഓര്‍ഡറിലേക്ക് എത്തിച്ചാല്‍ ഇംഗ്ലണ്ടിന് അൾട്രാ അഗ്രസീവ് ഓപ്പണിങ് കോമ്പിനേഷൻ ലഭിക്കും. മൊയീന്‍ അലി, സാം കറന്‍, ആദില്‍ റഷീദ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ക്കും ബാറ്റുകൊണ്ട് ടീമിന് നിര്‍ണായക സംഭാവന നല്‍കാനാവും.

ദൗര്‍ബല്യം: ആക്രമണോത്സുക ക്രിക്കറ്റില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന കാര്യം ഓര്‍ക്കാതിരിക്കാനാവില്ല. റണ്‍റേറ്റ് ഉയര്‍ത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്‌ടപ്പെടുന്നതിനും കൂട്ടത്തകര്‍ച്ചയ്‌ക്ക് കാരണമായേക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച് മത്സരങ്ങള്‍ പുരോഗമിക്കും തോറും മന്ദഗതിയിലാവുന്ന ഇന്ത്യന്‍ പിച്ചുകളില്‍ സ്‌പിന്നര്‍മാര്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ കുഴപ്പത്തിലാഴ്‌ത്താം.

ബോളിങ് യൂണിറ്റില്‍ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുടെ അഭാവം ഇംഗ്ലണ്ടിന്‍റെ ദൗര്‍ബല്യമാണ്. ആദിൽ റഷീദ്, മൊയിൻ അലി, ലിയാം ലിവിംഗ്സ്റ്റൺ എന്നിവർക്ക് സ്പിൻ ഡിപ്പാർട്ട്മെന്‍റ് കൈകാര്യം ചെയ്യാനാവും. എന്നാല്‍ ഇക്കൂട്ടത്തില്‍ ആദില്‍ റഷീദ് മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ.

ALSO READ: Most Runs In Cricket World Cup History : സച്ചിനില്ലാതെ എന്ത് റെക്കോഡ് ; ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും ഇതിഹാസതാരം ഒന്നാമന്‍..!

ഇന്ത്യയില്‍ മോശം റെക്കോഡ്: ഇന്ത്യയിൽ ഏകദിന ക്രിക്കറ്റില്‍ അത്ര മികച്ച റെക്കോഡല്ല ഇംഗ്ലണ്ടിനുള്ളത്. ഇതേവരെ കളിച്ച 66 മത്സരങ്ങളിൽ നിന്ന് 26 ഏകദിനങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്. 39.39 മാത്രമാണ് വിജയ ശതമാനം.

ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സ്‌ക്വാഡ് (Cricket World Cup 2023 England Squad): ജോസ് ബട്‌ലർ (ക്യാപ്‌റ്റന്‍), മോയിൻ അലി, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്‌റ്റോ, സാം കറൻ, ലിയാം ലിവിങ്‌സ്‌റ്റണ്‍, ഡേവിഡ് മലാൻ, ആദിൽ റഷീദ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്‌സ്.

ALSO READ: Cricket World Cup 2023 Story About Team India : വിന്‍ഡീസ് കരുത്തിനെ തകര്‍ത്തെറിഞ്ഞ കപിലിന്‍റെ ചെകുത്താന്മാര്‍ ; അതായിരുന്നു തുടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.