ETV Bharat / sports

Afghanistan vs Sri Lanka Matchday Preview: 'ഡു ഓര്‍ ഡൈ' പോരാട്ടത്തിന് ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും; മത്സരം പൂനെയില്‍

author img

By ETV Bharat Kerala Team

Published : Oct 30, 2023, 10:13 AM IST

Cricket World Cup 2023 Match No 30: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് അഫ്‌ഗാനിസ്ഥാന്‍ ശ്രീലങ്ക പോരാട്ടം.

Cricket World Cup 2023  Afghanistan vs Sri Lanka  Afghanistan vs Sri Lanka Matchday Preview  Cricket World Cup 2023 Afghanistan Squad  Cricket World Cup 2023 Sri Lanka Squad  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ശ്രീലങ്ക അഫ്‌ഗാനിസ്ഥാന്‍  ലോകകപ്പ് അഫ്‌ഗാനിസ്ഥാന്‍ സ്ക്വാഡ്  ശ്രീലങ്ക ലോകകപ്പ് സ്ക്വാഡ്
Afghanistan vs Sri Lanka Matchday Preview

പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഭാവി നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ശ്രീലങ്ക ഇന്ന് (ഒക്‌ടോബര്‍ 30) അഫ്‌ഗാനിസ്ഥാനെ നേരിടും (Afghanistan vs Sri Lanka). പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം തുടങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം സ്വന്തമാക്കിയ ഇരു ടീമിനും സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള ഓരോ കളിയും ഏറെ നിര്‍ണായകമാണ്.

പോയിന്‍റ് പട്ടികയില്‍ ഓസ്‌ട്രേലിയക്ക് പിന്നിലായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ശ്രീലങ്ക. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കൊടുവില്‍ അവസാന രണ്ട് മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ലങ്കയുള്ളത്. അവസാന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ബൗളിങ് കരുത്തുകൊണ്ട് എറിഞ്ഞൊതുക്കിയ ലങ്ക ഇന്നും അതേ പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

  • " class="align-text-top noRightClick twitterSection" data="">

ബാറ്റര്‍മാരും ഭേദപ്പെട്ട പ്രകടനം ടീമിനായി നടത്തുന്നുണ്ട്. സധീര സമരവിക്രമ, പാതും നിസ്സങ്ക എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷകള്‍. നായകന്‍ കുശാല്‍ മെന്‍ഡിസും താളം കണ്ടെത്തിയാല്‍ വമ്പന്‍മാരെ തകര്‍ത്തെത്തുന്ന അഫ്‌ഗാന് വിയര്‍ക്കേണ്ടി വരും.

മറുവശത്ത്, ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ചരിത്രജയത്തിന് ശേഷമാണ് അഫ്‌ഗാനിസ്ഥാന്‍റെ വരവ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മികവിലായിരുന്നു പാകിസ്ഥാനെതിരെ അഫ്‌ഗാനിസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ ജയം പിടിച്ചത്. റഹ്മാനുള്ള ഗുര്‍ബാസ് നല്‍കുന്ന തകര്‍പ്പന്‍ തുടക്കമാണ് ടീമിന്‍റെ സ്കോറിങ്ങിന്‍റെ അടിത്തറ.

ഇബ്രാഹിം സദ്രാനും, റഹ്മത്തുള്ള ഷായും നായകന്‍ ഹഷ്‌മത്തുള്ളയും ചേരുമ്പോള്‍ ഏത് ബൗളിങ് നിരയേയും വെല്ലുവിളിക്കാന്‍ പോന്നവരാകും അഫ്‌ഗാന്‍. സ്‌പിന്നര്‍മാര്‍ തന്നെയാണ് ടീമിന്‍റെ വജ്രായുധം. അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യുവതാരം നൂര്‍ അഹമ്മദ് ഇന്ന് റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ക്കൊപ്പം പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്ന് കണ്ടറിയണം.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad): പാതും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെൻഡിസ്, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, എയ്‌ഞ്ചലോ മാത്യൂസ്, കസുൻ രജിത, ദുഷാന്‍ ഹേമന്ത, ചന്ദ്രദാസ കുമാര, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷങ്ക, ചമിക കരുണാരത്നെ, ദുനിത് വെല്ലലഗെ.

അഫ്‌ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 Afghanistan Squad): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), റിയാസ് ഹസൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, അസ്‌മത്തുള്ള ഒമർസായി, ഫസല്‍ഹഖ് ഫറൂഖി, നൂർ അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, ഇക്രം അലിഖിൽ, അബ്‌ദുല്‍ റഹ്‌മാന്‍.

Also Read : Rohit Sharma On Win Against England: 'ശരിയായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞു, അവര്‍ പ്രതിരോധത്തിലായി..' ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച് രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.