ഡേറം: ലോകകപ്പിലെ ക്രിക്കറ്റിലെ നിർണായക മൽസരത്തിൽ ന്യൂസിലന്റിനെ 119 റൺസിന് നിലംപരിശാക്കി ലോകകപ്പിലെ ആഥിതേയരായ ഇംഗ്ലണ്ട് സെമിയിൽ. കിവീസിനെതിരായ വിജയത്തോടെ 12 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
ഇതോടെ 11 പോയിന്റുമായി ന്യൂസിലന്റ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിൽ തോറ്റെങ്കിലും ന്യൂസിലന്റ് സെമിയിലെത്താൻ സാധ്യത.
ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടം ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക്. 99 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 106 റൺസ് ബെയര്‍സ്‌റ്റോ നേടി.
കിവീസിനെ തറപറ്റിച്ച് ഇംഗ്ലണ്ട് സെമിയിൽ
കിവീസിനെതിരായ വിജയത്തോടെ 12 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു