മുംബൈ : ഏകദിന ലോകകപ്പില്‍ എംഎസ് ധോണി അഞ്ചാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. വിരാട് കോലി മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ധോണി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. ധോണിക്ക് ശേഷം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം നമ്പറില്‍ ബാറ്റ് ചെയ്യണം. അഞ്ചാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയാല്‍ മത്സരം അവസാന ഓവറിലേക്ക് നീട്ടാനും ഹാര്‍ദ്ദിക്കിനൊപ്പം അടിച്ചു തകര്‍ക്കാനും ധോണിക്കാവുമെന്നും സച്ചിന്‍ വ്യക്തമാക്കി. ഏറെ ചര്‍ച്ചയായ നാലാം നമ്പറില്‍ ആര് ഇറങ്ങുന്നു എന്നതിന് വലിയ പ്രസക്തിയില്ലെന്നും സച്ചിന്‍ കൂട്ടിച്ചേർത്തു.
ലോകകപ്പിൽ ധോണി അഞ്ചാം നമ്പറിൽ ഇറങ്ങണമെന്ന് സച്ചിൻ - എംഎസ് ധോണി
അഞ്ചാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയാല്‍ മത്സരം അവസാന ഓവറിലേക്ക് നീട്ടാനും ഹാര്‍ദ്ദിക്കിനൊപ്പം അടിച്ചു തകര്‍ക്കാനും ധോണിക്കാകും. അതേസമയം നാലാം നമ്പറില്‍ ആര് ഇറങ്ങുന്നു എന്നതിന് പ്രസക്തിയില്ലെന്നും സച്ചിന്‍.