ETV Bharat / sports

തകര്‍ത്തടിച്ച് ഓപ്പണര്‍മാര്‍; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ജയം - sreelanka

സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം.

ആഞ്ഞടിച്ച് ഓപ്പണര്‍മാര്‍; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം
author img

By

Published : Jul 6, 2019, 11:15 PM IST

Updated : Jul 7, 2019, 12:38 AM IST

ലീഡ്‌സ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നേടിയ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 189 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.

94 പന്തില്‍ നിന്ന് 103 റണ്‍സ് നേടി ലോകകപ്പില്‍ റെക്കോര്‍ഡിട്ട് മിന്നുന്ന പ്രകടനം രോഹിത് കാഴ്ചവച്ചപ്പോള്‍ കൂടുതല്‍ കരുതലോടെ കളിച്ചാണ് രാഹുല്‍ സെഞ്ച്വറി നേടിയത്. 118 പന്തില്‍ 111 റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. ഒരു സിക്സും 11 ഫോറും രാഹുലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. രോഹിത് ആകട്ടെ രണ്ട് സിക്സും 14 ഫോറുകളും നേടി. ഒടുവില്‍ 103 റണ്‍സില്‍ നില്‍ക്കെ രോഹിത് മലിങ്കക്ക് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം രാഹുല്‍ ഇന്നിങ്സ് പടുത്തുയര്‍ത്തി. എന്നാല്‍ ആ ഇന്നിങ്സിന് അധികം ധൈര്‍ഘ്യം ഉണ്ടായിരുന്നില്ല. സ്കോര്‍ബോര്‍ഡില്‍ 244 റണ്‍സ് തെളിയവെ രാഹുലിന്‍റെ വിക്കറ്റും നഷ്ടമായി. പിന്നാലെ വന്ന ഋഷഭ് പന്ത് കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും പാണ്ഡ്യയോടൊപ്പം ചേര്‍ന്ന് കോഹ്‌ലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം.

അതേ സമയം ആദ്യം ബാറ്റ് ചെയ്ത ലങ്ക 264 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചിരുന്നു. ലങ്കക്കായി ആഞ്ചലോ മാത്യൂസ് സെഞ്ച്വറി നേടി. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയില്‍ പതറിയ ലങ്കന്‍ നിരയെ മാത്യൂസും ലഹിരു തിരിമനെയും ചേര്‍ന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. മാത്യൂസ് 113 റണ്‍സ് നേടിയപ്പോള്‍ തിരിമനെ 52 റണ്‍സ് നേടി. ലങ്കന്‍ നിരയിലെ മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ ബൗളിങ് നിരയോട് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകളും പാണ്ഡ്യ, ജഡേജ, കുല്‍ദീപ് യാദവ്, ഭുവന്വേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Intro:Body:

ആഞ്ഞടിച്ച് ഓപ്പണര്‍മാര്‍; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

ലീഡ്സ്: ലോകകപ്പില്‍ ശ്രീലങ്കക്കെതരിയ മത്സരത്തില്‍  ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ഓപ്പണര്‍മാരായ രോഹിത ശര്‍മയും കെഎല്‍ രാഹുലും നേടിയ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 189 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്. 

94 പന്തില്‍ നിന്ന് 103 റണ്‍സ് നേടി ലോകകപ്പില്‍ റെക്കോര്‍ഡിട്ട് മിന്നുന്ന പ്രകടനം രോഹിത് കാഴ്ച വെച്ചപ്പോള്‍ കൂടുതല്‍ കരുതലോടെ കളിച്ചാണ് രാഹുല്‍ സെഞ്ച്വറി നേടിയത്. 118 പന്തില്‍ 111 റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. ഒരു സിക്സും 11 ഫോറും രാഹുലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു രോഹിത് ആകട്ടെ രണ്ട് സിക്സും 14 ഫോറുകളും നേടി. ഒടുവില്‍ 103 റണ്‍സില്‍ നില്‍ക്കെ രോഹിത് മലിങ്കക്ക് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം രാഹുല്‍ ഇന്നിംഗ്സ് പടുത്തുയര്‍ത്തി. എന്നാല്‍ ആ ഇന്നിംഗ്സിന് അധികം ധൈര്‍ഖ്യം ഉണ്ടായിരുന്നില്ല സ്കോര്‍ബോര്‍ഡില്‍ 244 റണ്‍സ് തെളിയവെ രാഹുലിന്‍റെ വിക്കറ്റും നഷ്ടമായി പിന്നാലെ വന്ന ഋഷഭ് പന്ത് കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും പാണ്ഡ്യയോടൊപ്പം ചേര്‍ന്ന് കോഹ്‌ലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. സെഞ്ച്വിറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം. 

അതേ സമയം ആദ്യം ബാറ്റ് ചെയ്ത ലങ്ക 264 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചിരുന്നു. ലങ്കക്കായി അഞ്ചലോ മാത്യൂസ് സെഞ്ച്വറി നേടി. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയില്‍ പതറിയ ലങ്കന്‍ നിരയെ മാത്യൂസും ലഹിരു തിരിമനെയും ചേര്‍ന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. മാത്യൂസ് 113 റണ്‍സ് നേടിയപ്പോള്‍ തിരിമനെ 52 റണ്‍സ് നേടി. ലങ്കന്‍ നിരയിലെ മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ ബൗളിംഗ് നിരയോട് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യക്കായി ജസ്പ്രീത് സിംഗ് ബുംറ മൂന്ന് വിക്കറ്റുകളും പാണ്ഡ്യ, ജഡേജ, കുല്‍ദീപ് യാദവ്, ഭുവന്വേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.  

Conclusion:
Last Updated : Jul 7, 2019, 12:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.