ശ്രീലങ്കൻ ടീമിന് താക്കീത് നൽകി ഐസിസി. ശ്രീലങ്ക- ഓസട്രേലിയ മത്സരത്തിന് ശേഷം പത്രസമ്മേളനത്തിനു ആരെയും അയക്കാതിരുന്നതിനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു ഐസിസി താക്കീത് നല്‍കിയത്. മത്സരത്തിൽ ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ടീം പത്ര സമ്മേളനത്തിൽ നിന്നും പിന്മാറിയത്. ഇത് ഐസിസിയുടെ മീഡിയ നിയമങ്ങളുടെ ലംഘനമാണ്. ഐസിസിയുടെ താക്കീതിനെ തുടർന്ന്, ടൂര്‍ണമെന്‍റില്‍ ഇങ്ങനെയൊരു സംഭവം ഇനി ആവർത്തിക്കില്ലെന്നും ശനിയാഴ്ച്ചത്തെ സംഭവം ടീം ചര്‍ച്ച ചെയ്തതായും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ലോകകപ്പിൽ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ശ്രീലങ്കയ്ക്കുള്ളത്. നേരത്തെ താമസസൗകര്യങ്ങളെക്കുറിച്ചും പിച്ചിനെക്കുറിച്ചും ശ്രീലങ്കന്‍ ടീം പരാതിപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.
ശ്രീലങ്കയ്ക്ക് താക്കീതുമായി ഐസിസി - ഐസിസി
ഓസീസിനെതിരായ മത്സരത്തിൽ തോല്‍വി വഴങ്ങിയതിനു പിന്നാലെ പത്ര സമ്മേളനത്തിൽ നിന്നും ടീം പിന്മാറിയതിനാലാണ് താക്കീത്
![ശ്രീലങ്കയ്ക്ക് താക്കീതുമായി ഐസിസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3589438-thumbnail-3x2-srilanka-cwc.jpg?imwidth=3840)