ട്രെന്‍റ് ബ്രിഡ്ജ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ - ന്യൂസിലൻഡ് ക്ലാസിക്ക് പോരാട്ടം. ടൂർണമെന്‍റിൽ തോൽവിയറിയാതെ മുന്നേറുന്ന രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച ജയം സ്വന്തമാക്കിയ വിരാട് കോലിയും സംഘവും ഹാട്രിക്ക് ജയമാണ് ലക്ഷ്യമിടുന്നത്.
-
A wee bit of fun, laughter and a go at in the nets - #TeamIndia trained ahead of India vs New Zealand at #CWC19 pic.twitter.com/dBZ8pwblxp
— BCCI (@BCCI) June 12, 2019 " class="align-text-top noRightClick twitterSection" data="
">A wee bit of fun, laughter and a go at in the nets - #TeamIndia trained ahead of India vs New Zealand at #CWC19 pic.twitter.com/dBZ8pwblxp
— BCCI (@BCCI) June 12, 2019A wee bit of fun, laughter and a go at in the nets - #TeamIndia trained ahead of India vs New Zealand at #CWC19 pic.twitter.com/dBZ8pwblxp
— BCCI (@BCCI) June 12, 2019
കരുത്തരായ ഓസ്ട്രേലിയയെ തകർത്ത ആത്മവിശ്വാസത്തിലാണ് കിവീസിനെതിരെ ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരത്തിലും ശക്തരായ ടീമുകളെ നേരിട്ട് ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കോലിപ്പട. എന്നാൽ ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റ് പുറത്തായത് ടീമിനെ ആശങ്കയിലാക്കിയിട്ടുണ്ട്. എങ്കിലും ഫോമിലുള്ള കെഎൽ രാഹുൽ ഓപ്പണിംഗിൽ രോഹിത് ശർമ്മക്ക് കൂട്ടായെത്തുമ്പോൾ ആരാധകർ പ്രതീക്ഷയിലാണ്. ബാറ്റ്സ്മാൻമാരെല്ലാം ഫോമിലാണെന്നുള്ളതാണ് ഇന്ത്യക്ക് മുൻതൂക്കം നൽകുന്നത്. ബാറ്റ്സ്മാൻമാരോടൊപ്പം ബൗളർമാരും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. നാലാം നമ്പരിൽ വിജയ് ശങ്കറോ ദിനേശ് കാർത്തിക്കോ ഇന്ന് എത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ നാലാം നമ്പരിൽ ഇറങ്ങി തിളങ്ങിയ ഹാർദിക് പാണ്ഡ്യയെ വീണ്ടും പരീക്ഷിക്കാൻ തയ്യാറായാൽ രവീന്ദ്ര ജഡേജക്ക് നറുക്ക് വീണേക്കും.
-
Indoor training at @TrentBridge captured by @PhotosportNZ 📷 #CWC19 #BACKTHEBLACKCAPS pic.twitter.com/v1v0I0LAcC
— BLACKCAPS (@BLACKCAPS) June 12, 2019 " class="align-text-top noRightClick twitterSection" data="
">Indoor training at @TrentBridge captured by @PhotosportNZ 📷 #CWC19 #BACKTHEBLACKCAPS pic.twitter.com/v1v0I0LAcC
— BLACKCAPS (@BLACKCAPS) June 12, 2019Indoor training at @TrentBridge captured by @PhotosportNZ 📷 #CWC19 #BACKTHEBLACKCAPS pic.twitter.com/v1v0I0LAcC
— BLACKCAPS (@BLACKCAPS) June 12, 2019
നിലവിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ ന്യൂസിലൻഡ് മൂന്നിലും ജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. താരതമ്യേന ദുർബലരായ ടീമിനെതിരെയായിരുന്നു കിവീസ് ഇതുവരെ നേരിട്ടതെങ്കിലും ഏത് ടീമിനെയും കീഴടക്കാൻ കെൽപ്പുള്ള ഒരുപറ്റം താരങ്ങൾ അവരുടെ ടീമിലുണ്ട്. നായകൻ കെയിൻ വില്യംസണിന്‍റെ ക്യാപ്റ്റൻസി തന്നെയാണ് കിവികളുടെ ശക്തി. കൂടാതെ ലോകകപ്പില്‍ ഇന്ത്യക്കെതിരായ കണക്കുകളും കിവീസിന് അനുകൂലമാണ്. ഏഴു തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നാലെണ്ണത്തില്‍ ന്യൂസിലൻഡ് ജയിച്ചപ്പോൾ മൂന്നു മത്സരങ്ങളാണ് ഇന്ത്യക്കു ജയിക്കാനായത്. ടൂര്‍ണമെന്‍റില്‍ ഇതിനകം മൂന്ന് കളികൾ മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് മത്സരത്തിനും മഴ ഭീഷണിയുണ്ട്. മത്സരം വൈകിട്ട് മൂന്നിന് ട്രെന്‍റ് ബ്രിഡ്ജിൽ