ETV Bharat / sports

യുവരാജ് വീണ്ടും പാഡണിയുന്നു; ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കും

author img

By

Published : Sep 12, 2020, 7:49 PM IST

ബിസിസിഐ അനുവദിക്കുകയാണെങ്കില്‍ യുവരാജ് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് പിസിബി സെക്രട്ടറി പ്രണീത് ബാലി

yuvraj news domestic cricket news യുവരാജ് വാര്‍ത്ത ആഭ്യന്തര ക്രിക്കറ്റ് വാര്‍ത്ത
യുവി

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ യുവരാജ് സിങ് വീണ്ടും പാഡണിഞ്ഞ് ക്രീസില്‍ എത്തിയേക്കും. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് യുവി വീണ്ടും ക്രീസിലെത്തുന്നത്. എന്നാല്‍ ഇതിന് ബിസിസിഐ പച്ചക്കൊടി കാണിക്കണം. ഇതിനായുള്ള കാത്തിരിപ്പിലാണ് യുവിയുടെ ആരാധകരും പിസിബി അധികൃതരും. യുവരാജ് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നതായി പിസിബി സെക്രട്ടറി പ്രണീത് ബാലി പറഞ്ഞു. യുവിയുടെ മടങ്ങിവരവ് പുതുമുഖങ്ങള്‍ക്ക് ആവേശം പകരുമെന്നും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ യുവിക്ക് സാധിക്കുമെന്നുമാണ് പിസിബിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവരാജ് സിങ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നത്. യുവരാജ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് 2017ലാണ്. ഇന്ത്യ കിരീടം സ്വന്തമാക്കിയ 2011 ലോകകപ്പില്‍ മാന്‍ ഓഫ്‌ ദി ടൂര്‍ണമെന്‍റായി തെരഞ്ഞെടുത്തത് യുവിയെ ആയിരുന്നു. 2000 മുതല്‍ രാജ്യത്തിന് വേണ്ടി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടി20യും യുവി കളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.