മെല്‍ബൺ: കലാശപ്പോരില്‍ കളി മറന്നപ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് നഷ്‌ടമായത് ടി-20 ലോക കിരീടം. മെല്‍ബണില്‍ നടന്ന ലോക ടി-20 വനിത ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 85 റൺസിന് തകർത്ത് അഞ്ചാം ലോകകിരീടമാണ് ഓസ്ട്രേലിയൻ വനിതകൾ സ്വന്തമാക്കിയത്. വനിതാ ദിനത്തില്‍ പ്രതീക്ഷയുടെ ചിറകിലേറി കിരീട സ്വപ്‌നവുമായി ക്രീസിലെത്തിയ ഇന്ത്യയ്ക്ക് തുടക്കം മുതല്‍ തന്നെ പിഴവുകളുടേതായിരുന്നു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിങ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
-
AUSTRALIA WIN THEIR FIFTH #T20WORLDCUP TITLE 🏆 pic.twitter.com/BuaHlKANeT
— ICC (@ICC) March 8, 2020 " class="align-text-top noRightClick twitterSection" data="
">AUSTRALIA WIN THEIR FIFTH #T20WORLDCUP TITLE 🏆 pic.twitter.com/BuaHlKANeT
— ICC (@ICC) March 8, 2020AUSTRALIA WIN THEIR FIFTH #T20WORLDCUP TITLE 🏆 pic.twitter.com/BuaHlKANeT
— ICC (@ICC) March 8, 2020
ഓസ്ട്രേലിയ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറില്‍ 99 റൺസിന് ഓൾ ഔട്ടായി. മെല്‍ബൺ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും ഇന്ത്യയെ നിലംപരിശാക്കിയാണ് ഓസീസ് വനിതകൾ കിരീടം നേട്ടം ആവർത്തിച്ചത്. തകർത്തടിച്ച് അർധസെഞ്ച്വറി നേടിയ ഓപ്പണർമാരായ അലീസ ഹീലിയും ബേത് മൂണിയുമാണ് ഓസീസ് വിജയം അനായാസമാക്കിയത്. 39 പന്തില്‍ 75 റൺസ് നേടിയ ഹീലിയാണ് കളിയിലെ താരം. ബേത് മൂണി ടൂർണമെന്‍റിന്‍റെ താരമായി. ബേത് മൂണി 78 റൺസുമായി പുറത്താകാതെ നിന്നപ്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റൺസാണ് ഓസീസ് നേടിയത്. ഓസീസിന്‍റെ അഞ്ചാം ലോക കിരീടമാണിത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ദയനീയമായി കീഴടങ്ങുകയായിരുന്നു.
-
A strong 184/4 from Australia.
— ICC (@ICC) March 8, 2020 " class="align-text-top noRightClick twitterSection" data="
Can India chase this? #T20WorldCup | #FILLTHEMCG
SCORE 📝 https://t.co/6rmqx18Wfz pic.twitter.com/gKtA8zdUhR
">A strong 184/4 from Australia.
— ICC (@ICC) March 8, 2020
Can India chase this? #T20WorldCup | #FILLTHEMCG
SCORE 📝 https://t.co/6rmqx18Wfz pic.twitter.com/gKtA8zdUhRA strong 184/4 from Australia.
— ICC (@ICC) March 8, 2020
Can India chase this? #T20WorldCup | #FILLTHEMCG
SCORE 📝 https://t.co/6rmqx18Wfz pic.twitter.com/gKtA8zdUhR
-
2️⃣0️⃣0️⃣0️⃣ career T20I runs for Alyssa Healy!
— T20 World Cup (@T20WorldCup) March 8, 2020 " class="align-text-top noRightClick twitterSection" data="
What a player 👏#T20WorldCup | #FILLTHEMCG
SCORE 📝 https://t.co/fEHpcnTek4 pic.twitter.com/X2J6p9akJ8
">2️⃣0️⃣0️⃣0️⃣ career T20I runs for Alyssa Healy!
— T20 World Cup (@T20WorldCup) March 8, 2020
What a player 👏#T20WorldCup | #FILLTHEMCG
SCORE 📝 https://t.co/fEHpcnTek4 pic.twitter.com/X2J6p9akJ82️⃣0️⃣0️⃣0️⃣ career T20I runs for Alyssa Healy!
— T20 World Cup (@T20WorldCup) March 8, 2020
What a player 👏#T20WorldCup | #FILLTHEMCG
SCORE 📝 https://t.co/fEHpcnTek4 pic.twitter.com/X2J6p9akJ8
ഷഫാലി വർമ, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഹർമൻ പ്രീത് കൗർ, ശിഖ പാണ്ഡെ, രാധായാദവ്, എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ പോരാട്ടം 99 റൺസില്‍ അവസാനിച്ചു. 33 റൺസെടുത്ത ദീപ്തി ശർമയാണ് ടോപ് സ്കോറർ. മേഗൻ ഷൂട്ട് 18 റൺസ് വഴങ്ങി നാല് വിക്കറ്റും ജെനാസൻ മൂന്ന് വിക്കറ്റും നേടി.