ധർമശാല: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്ക് മാർച്ച് 12-ന് ധർമ്മശാലയില്‍ തുടക്കമാകും. പരുക്ക് ഭേദമായ ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നിവരുടെ തിരിച്ചുവരവാണ് ഇന്ത്യൻ ടീമിന്‍റെ പ്രത്യേകത. കഴിഞ്ഞ വർഷം ലോകകപ്പിലാണ് മൂവരും ഇന്ത്യയ്ക്കായി ഏറ്റവുമൊടുവിൽ ഒരുമിച്ചു കളിച്ചത്. ഓസ്‌ട്രേലിയിയില്‍ ഈ വർഷം ഒക്‌ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച പ്രകടനം കാഴ്‌ചവെച്ച് ടീമില്‍ ഇടം നേടാനാകും ഇവരുടെ ശ്രമം.
-
Any better view? 🌞🏟️🗻 #INDvsSA
— BCCI (@BCCI) March 10, 2020 " class="align-text-top noRightClick twitterSection" data="
Hello Dharamshala 👋 #TeamIndia pic.twitter.com/FyQDRQ3Vty
">Any better view? 🌞🏟️🗻 #INDvsSA
— BCCI (@BCCI) March 10, 2020
Hello Dharamshala 👋 #TeamIndia pic.twitter.com/FyQDRQ3VtyAny better view? 🌞🏟️🗻 #INDvsSA
— BCCI (@BCCI) March 10, 2020
Hello Dharamshala 👋 #TeamIndia pic.twitter.com/FyQDRQ3Vty
ന്യൂസിലൻഡിനോട് ഏകദിന പരമ്പരയിൽ ഏകപക്ഷീയമായ മൂന്ന് തോല്‍വി ഏറ്റുവാങ്ങിയാണ് ആതിഥേയരായ ഇന്ത്യ പരമ്പരക്ക് എത്തുന്നത്. ഇന്ത്യന്‍ ഓപ്പണർ പൃഥ്വി ഷായ്ക്കും പരമ്പര നിർണായകമാണ്. കിവീസിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് എത്താൻ താരത്തിന് സാധിച്ചിരുന്നില്ല. രോഹിത് ശർമ ഇല്ലാത്തതിനാൽ ധവാനൊപ്പം ഓപ്പണറായി ഇറങ്ങുക പൃഥ്വി ആയിരിക്കും.
അതേസമയം സ്വന്തം മണ്ണില്‍ നടന്ന ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ തകർത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. കൊവിഡ് 19 ഭീഷണിയും മത്സരത്തിനുണ്ട്. രാജ്യത്ത് 50-തോളം പേര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.