കാന്‍ബറ: ഓസ്‌ട്രേലിയക്ക് എതിരെ ആശ്വാസ ജയം സ്വന്തമാക്കി വിരാട് കോലിയും കൂട്ടരും. ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കുമെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 13 റണ്‍സിന്‍റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
-
India beat Australia by 1️⃣3️⃣ runs!
— ICC (@ICC) December 2, 2020 " class="align-text-top noRightClick twitterSection" data="
They have grabbed their first points in the ICC Men's @cricketworldcup Super League table 📈 👏 #AUSvIND 👉 https://t.co/UpvjQhWPfW pic.twitter.com/uAhUt8fL5k
">India beat Australia by 1️⃣3️⃣ runs!
— ICC (@ICC) December 2, 2020
They have grabbed their first points in the ICC Men's @cricketworldcup Super League table 📈 👏 #AUSvIND 👉 https://t.co/UpvjQhWPfW pic.twitter.com/uAhUt8fL5kIndia beat Australia by 1️⃣3️⃣ runs!
— ICC (@ICC) December 2, 2020
They have grabbed their first points in the ICC Men's @cricketworldcup Super League table 📈 👏 #AUSvIND 👉 https://t.co/UpvjQhWPfW pic.twitter.com/uAhUt8fL5k
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും സാധിച്ചത് കാരണം ആതിഥേയരുടെ കുതിപ്പിന് തടയിടാന്‍ സാധിച്ചു. ഓസിസ് ടീമിന്‍റെ നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് 82 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 75 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. മൂന്ന് സിക്‌സും ഏഴ് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ഫിഞ്ചിന്‍റെ ഇന്നിങ്സ്. മധ്യനിരയില്‍ തിളങ്ങിയത് ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മാക്‌സ്‌വെല്‍ 38 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 59 റണ്‍സെടുത്തു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓസിസ് ഓള്‍റൗണ്ടറുടെ ഇന്നിങ്സ്.
കൂടുതല്‍ വായനക്ക്: അതിവേഗം 12,000; ഏകദിനത്തില്‍ സച്ചിനെ മറികടന്ന് കോലി
അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണര്‍ മാര്‍നസ് ലബുഷെയിന്‍റെ വിക്കറ്റ് തെറിപ്പിച്ച് പേസര്‍ നടരാജനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നടരാജന്‍ രണ്ടും സ്‌പിന്നര്‍ ശര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
കൂടുതല്‍ വായനക്ക്: അരങ്ങേറ്റത്തില്‍ വിക്കറ്റുമായി തിളങ്ങി നടരാജന്‍; 150 കടന്ന് ഓസിസ്
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീം ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 302 റണ്‍സെടുത്തിരുന്നു. അര്‍ദ്ധസെഞ്ച്വറിയോടെ 92 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ടീം ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.