ETV Bharat / sports

സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമില്‍; ബംഗ്ലാദേശിനെതിരെ കളിക്കും - സഞ്ജു സാംസണ്‍ വാർത്ത

അടുത്ത മാസം മൂന്നിന് ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന ട്വന്‍റി-20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണും

സഞ്ജു
author img

By

Published : Oct 24, 2019, 6:01 PM IST

മുംബൈ: ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം മൂന്നിനാണ് ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പരക്ക് തുടക്കമാവുക. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. വിജയ് ഹസാരെ ട്രോഫിയിലും എ ടീമിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെടുവിലാണ് സഞ്ജു ടീമിലെത്തുന്നത്. 2015ലാണ് സഞ്ജു അവസാനമായി ഇന്ത്യൻ സീനിയർ ടീമില്‍ കളിച്ചത്.

ട്വന്‍റി-20 പരമ്പരകളില്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. ഹിറ്റ്മാന്‍ രോഹിത് ശർമ്മയാണ് ക്യാപ്റ്റന്‍. മുംബൈ ഓൾ റൗണ്ടർ ശിവം ദുബെയും ഇന്ത്യൻ ടി ട്വൻടി ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്. ദുബെ ആദ്യമായാണ് ടീമിലെത്തുന്നത്. ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് മാറി നില്‍ക്കുന്ന എംഎസ് ധോണി ടീമില്‍ തിരിച്ചെത്തിയില്ല. പരിക്കിനെ തുടർന്ന് വിശ്രമിക്കുന്ന ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

  • India’s squad for Test series against Bangladesh: Virat Kohli (Capt), Rohit Sharma, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Hanuma Vihari, Saha (wk), R Jadeja, R Ashwin, Kuldeep Yadav, Mohammed Shami, Umesh Yadav, Ishant Sharma, Shubman Gill, Rishabh Pant#INDvBAN

    — BCCI (@BCCI) October 24, 2019 " class="align-text-top noRightClick twitterSection" data=" ">
  • India’s squad for T20I series against Bangladesh: Rohit Sharma(Capt), Shikhar Dhawan, KL Rahul, Sanju Samson, Shreyas Iyer, Manish Pandey, Rishabh Pant(wk), Washington Sundar, Krunal Pandya, Yuzvendra Chahal, Rahul Chahar, Deepak Chahar, Khaleel Ahmed, Shivam Dube, Shardul Thakur

റിഷഭ് പന്ത് ട്വന്‍റി-20 ടീമില്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഫിറോഷാ കോട്‌ലയിലാണ് ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്‍റി-20 മത്സരം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോലിയാണ് നായകന്‍. ദക്ഷിണാഫ്രിക്കെതിരെ കളിച്ച ടെസ്റ്റ് ടീമാകും ബംഗ്ലാദേശിനെതിരെയും കളത്തിലിറങ്ങുക. ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് ടീമിലും ഇടം നേടിയിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.