ETV Bharat / sports

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ച

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ആദ്യ ടെസ്റ്റ് ജയിച്ച ശ്രീലങ്ക 1-0 ന് മുന്നിലാണ്.

SA vs SL
author img

By

Published : Feb 21, 2019, 10:17 PM IST

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സിൽ 222 റൺസിന് ഓൾഔട്ടായി.

86 റണ്‍സ് നേടിയ ക്വിന്‍റണ്‍ ഡി കോക്കും 60 റൺസെടുത്ത എയ്ഡന്‍ മാർക്രമുമാണ് ദക്ഷിണാഫ്രിക്കയെ 222 ൽ എത്തിച്ചത്. 15 റണ്‍സിനിടെ ദക്ഷിണാഫ്രിക്കക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഡീന്‍ എല്‍ഗാര്‍ (6), ഹാഷിം അംല (0) എന്നിവരെ തുടക്കം തന്നെ ആതിഥേയർക്ക് നഷ്ടമാവുകയായിരുന്നു. ഫെർണാണ്ടോക്കായിരുന്നു രണ്ട് വിക്കറ്റും. പിന്നാലെ വന്ന തെംബ ബവൂമ (0), ഫാഫ് ഡു പ്ലെസിസ്(25), വിയാന്‍ മുള്‍ഡര്‍ (9), കേശവ് മഹാരാജ് (0) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. വാലറ്റത്ത് റബഡ 22 റൺസെടുത്ത് പൊരുതി നിന്നു.ശ്രീലങ്കക്കായി കശുന്‍ രജിത, വിശ്വ ഫെർണാണ്ടോ എന്നിവർ മൂന്ന് വീതം വിക്കറ്റ് നേടി.ധനഞ്ജയ രണ്ടുവിക്കറ്റ് നേടി.

ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കും മോശം തുടക്കം. 60 റൺസ് എടുക്കുന്നതിനിടയിൽസന്ദർശകർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.ദിമുത് കരുണാരത്നെ(17), ഒശാഡ ഫെർണാണ്ടോ (0), കുശാൽ മെൻഡിസ്(16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കുശാൽ പെരേരയുടെ വീരോചിത ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിൽ ഒരു വിക്കറ്റിന് ലങ്ക ജയിച്ച് പരമ്പരയിൽ മുന്നിലെത്തിയിരുന്നു.

Intro:Body:

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സിൽ 222 റൺസിന് ഓൾഔട്ടായി.

86 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും 60 റൺസെടുത്ത എയ്ഡന്‍ മാർക്രമുമാണ് ദക്ഷിണാഫ്രിക്കയെ 222 ൽ എത്തിച്ചത്. 15 റണ്‍സിനിടെ ദക്ഷിണാഫ്രിക്കക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഡീന്‍ എല്‍ഗാര്‍ (6), ഹാഷിം അംല (0) എന്നിവരെ തുടക്കം തന്നെ ആതിഥേയർക്ക് നഷ്ടമാവുകയായിരുന്നു. ഫെർണാണ്ടോക്കായിരുന്നു രണ്ട് വിക്കറ്റും. പിന്നാലെ വന്ന തെംബ ബവൂമ (0), ഫാഫ് ഡു പ്ലെസിസ്(25), വിയാന്‍ മുള്‍ഡര്‍ (9), കേശവ് മഹാരാജ് (0) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. വാലറ്റത്ത് റബഡ 22 റൺസെടുത്ത് പൊരുതി നിന്നു.

ശ്രീലങ്കക്കായി കശുന്‍ രജിത, വിശ്വ ഫെർണാണ്ടോ എന്നിവർ മൂന്ന് വീതം വിക്കറ്റ് േനടി, ധനഞ്ജയ രണ്ടും വിക്കറ്റ് നേടി.

ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കും മോശം തുടക്കം. 34 റൺസ് എടുക്കുന്നതിനിടയിൽ രണ്ട് വിക്കറ്റ് സന്ദർശകർക്ക് നഷ്ടമായി. ഓപ്പണർ ദിമുത് കരുണാരത്നെയുടെയും (17), ഒശാഡ ഫെർണാണ്ടോയുടെയും വിക്കറ്റാണ് നഷ്ടമായത്.

കുശാൽ പെരേരയുടെ വീരോചിത ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിൽ ഒരു വിക്കറ്റിന് ലങ്ക ജയിച്ച് പരമ്പരയിൽ മുന്നിലെത്തിയിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.