ETV Bharat / sports

കളിക്കളത്തിലെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി ഹിറ്റ്മാന്‍ - ഹിറ്റ്മാന്‍ വാർത്ത

ഇഷ്‌ടമുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ പേരും ഓപ്പണർ രോഹിത് ശർമ വെളിപ്പെടുത്തി

rohit sharma news  hitman goal news  world cup news  രോഹിത് ശർമ വാർത്ത  ഹിറ്റ്മാന്‍ വാർത്ത  ലോകകപ്പ് വാർത്ത
രോഹിത്
author img

By

Published : Apr 24, 2020, 4:18 PM IST

മുംബൈ: ലക്ഷ്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ. സമീപ ഭാവിയില്‍ ഇന്ത്യ പങ്കെടുക്കാനിരിക്കുന്ന മൂന്ന് ലോകകപ്പുകളില്‍ രണ്ടെണ്ണത്തില്‍ കിരീടം സ്വന്തമാക്കാന്‍ സഹായിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഹിറ്റ്മാന്‍ പറയുന്നു. ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയിലും അടുത്ത വർഷം ഇന്ത്യയിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പുകൾ. അതിന് ശേഷം 2023ലെ ഏകദിന ലോകകപ്പ്. ഇവയില്‍ രണ്ടെണ്ണത്തില്‍ കപ്പ് നേടികൊടുക്കുകയാണ് തന്‍റെ ലക്ഷ്യം.

മൂന്ന് ലോകകപ്പുകള്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം രോഹിത് പറയുന്നു. അതില്‍ രണ്ടെണ്ണമെങ്കിലും ജയിക്കണം. അതാണ് എന്‍റെ ലക്ഷ്യം. കളിക്കാര്‍ക്ക് നീണ്ട പരിശീലനം നല്‍കാന്‍ ടീം ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത കാലയളവില്‍ അവരുടെ കഴിവ് സ്വയം പ്രകടിപ്പിക്കാന്‍ താരങ്ങളെ ബിസിസിഐ പിന്തുണക്കുന്നുവെന്നും ഹിറ്റ്മാന്‍ പറയുന്നു.

കൂടെ ബാറ്റ് ചെയ്യാൻ ഇഷ്ടമുള്ള സഹതാരത്തെയും രോഹിത് വെളിപ്പെടുത്തി. മറുവശത്ത് കെഎൽ രാഹുൽ ബാറ്റ് വീശുന്നത് കാണാൻ ഇഷ്ടമാണ്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തു. ശുഭ്‌മാന്‍ ഗില്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവിയാണെന്നും രോഹിത് കൂട്ടിച്ചേർത്തു. അവസരം കിട്ടുമ്പോഴെല്ലാം ശുഭ്‌മാന്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. സച്ചില്‍ ടെന്‍ഡുല്‍ക്കർ, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്ര സേവാഗ്, വിവിഎസ് ലക്ഷ്‌മണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് തനിക്ക് ഇഷ്‌ടപെട്ട ഇന്ത്യന്‍ താരങ്ങളെന്നും രോഹിത് ശർമ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.