ETV Bharat / sports

ഹിറ്റ്മാന് സിക്‌സിലും റെക്കോർഡ്

author img

By

Published : Dec 11, 2019, 8:23 PM IST

അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ 400 സിക്സുകളെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ

രോഹിത് ശർമ്മ വാർത്ത  ROHIT SHARMA news  400 six news  നാനൂറ് സിക്‌സ് വാർത്ത
രോഹിത്

മുംബൈ: അന്താരാഷ്ട്ര ക്രിക്ക്രറില്‍ 400 സിക്‌സുകളെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ. . വാംഘഡെയില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാം ട്വന്‍റി-20 മത്സരത്തിലാണ് ഹിറ്റ്മാന്‍ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. റെക്കോർഡ് സ്വന്തമാക്കാന്‍ രോഹിതിന്‍ ഒരു സിക്സ് കൂടി മാത്രമെ ആവശ്യമുണ്ടായിരുന്നുള്ളൂ. 354 മാച്ചുകളില്‍ നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

അന്താരാഷ്‌ട്ര മത്സരത്തില്‍ നേരത്തെ വിന്‍ഡീസ് താരം ക്രിസ് ഗെയിലും പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയും മാത്രമാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയത്. 534 സിക്സുകളാണ് കരീബിയന്‍ താരം സ്വന്തമാക്കിയത്. പാക്കിസ്ഥാന് വേണ്ടി 476 സിക്സുകളാണ് സ്വന്തമാക്കിയത്. 388 സിക്സുകൾ സ്വന്തമാക്കിയ മക്കല്ലമാണ് നാലാം സ്ഥാനത്ത്.

359 സിക്സുകളുമായി മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയാണ് അഞ്ചാം സ്ഥാനത്ത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അദ്യപത്തില്‍ ഉൾപ്പെട്ട മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റർ. 264 സിക്‌സുകളാണ് സച്ചിന്‍റെ അക്കൗണ്ടിലുള്ളത്.

വെസ്റ്റിൻഡീസിന് എതിരെ രോഹിത് ശർമ അഞ്ച് സിക്സും ആറ് ഫോറും അടക്കം 34 പന്തില്‍ 71 റൺസ് നേടിയാണ് പുറത്തായത്. ടോസ് നേടിയ വിന്‍റീസ് ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.