ലണ്ടന്‍: ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി നാല് ആഴ്ച്ച വരെ ക്വാറന്‍റൈനില്‍ തുടരുന്നതില്‍ പ്രശ്‌നമില്ലെന്ന് ഇംഗ്ലീഷ് ഓൾ റൗണ്ടർ ക്രിസ് വോക്‌സ്. സഹതാരങ്ങളും സമാന ചിന്താഗതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന്‍റെ ഭാഗമായി ടീം അംഗങ്ങളെ ഒരുമിച്ച് സ്റ്റേഡിയത്തോട് ചേർന്ന് ക്വാറന്‍റൈന്‍ ചെയ്യുകയാണെങ്കില്‍ വിരോധമില്ല. നാല് ആഴ്ച്ച വരെ ഇത്തരത്തില്‍ ക്വാറന്‍റൈനില്‍ തുടരാന്‍ തയാറാണ്. എന്നാല്‍ മൂന്ന് മാസത്തോളം ക്വാറന്‍റൈനില്‍ പോകാന്‍ പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 ഭീതിയെ തുടർന്ന് ആഗോള തലത്തില്‍ എല്ലാമേഖലയും സ്‌തംഭിച്ചിരിക്കുകയാണ്. ലോകത്ത് ആകമാനം 20 ലക്ഷത്തില്‍ അധികം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക രാജ്യങ്ങൾ സഞ്ചാര വിലക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധിയെ തുടർന്ന് ഐപിഎല്‍ ഉൾപ്പെടെയുള്ള മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്.