ETV Bharat / sports

കാത്തിരിപ്പ് അവസാനിപ്പിച്ച് ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ ആര്‍സിബി

author img

By

Published : Sep 13, 2020, 8:33 PM IST

കിരീടത്തിനായുള്ള കാത്തിരിപ്പ് ഐപിഎല്ലിലെ 13-ാം പതിപ്പില്‍ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ആര്‍സിബി വാര്‍ത്ത  കോലി വാര്‍ത്ത  ഐപിഎല്‍ വാര്‍ത്ത  rcb news  kohli news  ipl news
ആര്‍സിബി

രു വ്യാഴവട്ടത്തെ കാത്തിരിപ്പിന് ശേഷം ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു യുഎഇയില്‍ തയ്യാറെടുപ്പുകള്‍ തുടരുകയാണ്. എല്ലാ കാലത്തും കടലാസിലെ കരുത്തരായ ആര്‍സിബിക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് മൂന്ന് തവണ കിരീടം നഷ്‌ടമായത്. കലാശപ്പോരില്‍ കാലിടറിയ ആര്‍സിബിക്ക് 2009ലും 2011ലും 2016ലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. അവസാനത്തെ മൂന്നു സീസണുകളിലും പ്ലേ ഓഫ് പ്രവേശനം പോലും സാധിക്കാത്ത ആര്‍സിബി ഇത്തവണ വലിയ മാറ്റങ്ങളുമായാണ് യുഎഇയില്‍ ലാന്‍ഡ് ചെയ്‌തിരിക്കുന്നത്.

വിദേശ താരങ്ങളുടെ വമ്പന്‍ നിര

കോലിയെ കൂടാതെ വിദേശ താരങ്ങളുടെ വലിയൊരു നിര തന്നെ ഇത്തവണ ആര്‍സിബിക്കൊപ്പമുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ആരോണ്‍ ഫിഞ്ച്, ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവര്‍ ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനാണ് സാധ്യത. ഇരുവരെയും കൂടാതെ എബി ഡിവില്ലിയേഴ്‌സ്, ഇംഗ്ലീഷ് പേസര്‍ മോയിന്‍ അലി, ജോഷ് ഫിലിപ്പെ, ആദം സാംപ, ഡെയില്‍ സ്റ്റെയിന്‍, ഇസ്രു ഉഡാന എന്നിവരും ആര്‍സിബി ക്യാമ്പിലെ വിദേശ താരങ്ങളാണ്.

പറന്നിറങ്ങിയത് 40 അംഗ സംഘം

കിരീടം സ്വന്തമാക്കാന്‍ സര്‍വസന്നാഹവുമായാണ് ഇത്തവണ ആര്‍സിബി ദുബായില്‍ വിമാനം ഇറങ്ങിയത്. 21 താരങ്ങള്‍ ഉള്‍പ്പെടെ 40 അംഗ സംഘം ഇതിനകം പരിശീലനം ആരംഭിച്ച് കഴിഞ്ഞു. പരിശീലനത്തിനിടെ പരിക്ക് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി തന്നെയാണ് ക്യാമ്പില്‍ പരിശീലകന്‍ സിമ്മോണ്‍ കാറ്റിച്ച് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

മുന്‍ സീസണുകളെ അപേക്ഷിച്ച് മികച്ച ടീം

മുന്‍ സീസണുകളെ അപേക്ഷിച്ച് ഏറെ സന്തുലിതമായ ടീമാണ് ഇത്തവണ ആര്‍സിബിക്ക് ഉള്ളതെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ പക്ഷം. നായകന്‍ വിരാട് കോലിയും ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലായിപ്പോഴും ജയിക്കാന്‍ വേണ്ടി കളിക്കുന്ന കോലിയില്‍ നിന്നും ആര്‍സിബിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. 2017, 19 സീസണുകളില്‍ അവസാന സ്ഥാനക്കാരായ ആര്‍സിബിയെ ഇത്തവണ മുന്നിലെത്തിക്കാനുള്ള നീക്കം കോലിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓപ്പണര്‍മാര്‍ ആരോക്കെ

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ആര് ആര്‍സിബിക്ക് വേണ്ടി ഓപ്പണറാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച സൂചനകളൊന്നും നായകന്‍ വിരാട് കോലിയില്‍ നിന്നോ ക്യാമ്പില്‍ നിന്നൊ ലഭിച്ചിട്ടില്ല. നിരവധി പേരുകളാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ച് വരുന്നത്. ജോഷ് ഫിലിപ്പെ, പാര്‍ഥിവ് പട്ടേല്‍ ദേവ്‌ദത്ത് പടിക്കല്‍ എന്നിവരാണ് ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകള്‍. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നതും ദീര്‍ഘനേരം ക്രീസില്‍ ചെലവഴിക്കാന്‍ സാധിക്കുന്നതുമാണ് ഇടംകൈയ്യന്‍ ബാറ്റ്സ്‌മാനായ ദേവ്‌ദത്തിന്‍റെ പ്രത്യേകത. ഭാവി ഇന്ത്യന്‍ താരമായാണ് ദേവ്‌ദത്തിനെ വിലയിരുത്തുന്നത്.

സ്‌പിന്നര്‍മാര്‍ക്ക് മുന്‍ഗണന

യുഎഇയിലെ പിച്ചുകള്‍ സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമാണ്. അതിനാല്‍ തന്നെ യുവ താരം യുസ്വേന്ദ്ര ചാഹല്‍ നേതൃത്വം കൊടുക്കുന്ന സ്‌പിന്‍ ബൗളിങ് ആര്‍സിബിക്ക് തുണയാകും. ഓസിസ് സ്‌പിന്നര്‍ ആദം സാംപ ടീമിന് കരുത്തേകും. സുനില്‍ നരെയ്‌നാണ് നിര്‍ണായ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള മറ്റൊരു സ്‌പിന്നര്‍. അദ്ദേഹത്തിന്‍റെ ബൗളിങ് ശൈലി എതിര്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാകും. കൃത്യമായ ലൈനിലും ലെങ്ത്തിലും പന്തെറിയുന്ന പേസ് ബൗളര്‍മാര്‍ക്കും യുഎഇയിലെ പിച്ചുകളില്‍ വിക്കറ്റ് കൊയ്യാന്‍ സാധിച്ചേക്കും. ഇത് മുന്‍ കൂട്ടികണ്ടാണ് ആര്‍സിബിയുടെ ബൗളിങ് പരിശീലകന്‍ ആദം ഗ്രിഫിത്തിന്‍റെ നീക്കങ്ങള്‍. കഴിഞ്ഞ ദിവസം നെറ്റ്സില്‍ യോര്‍ക്കര്‍ എറിയാന്‍ ഗ്രിഫിത്ത് ബൗളേഴ്‌സിനെ പ്രോത്സാഹിപ്പിച്ചിരുന്നു.

ആര്‍സിബിയുടെ ആദ്യ മത്സരം 21ന്

ഇത്തവണ യുഎഇയില്‍ കാണികളില്ലെങ്കിലും ഐപിഎല്‍ പൂരാവേശത്തിന് കുറവുണ്ടാകില്ല. സീസണില്‍ ആര്‍സിബിയുടെ ആദ്യ മത്സരം സെപ്‌റ്റംബര്‍ 21ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദുമായി ദുബായിലാണ്. സെപ്‌റ്റംബര്‍ 28ന് ദുബായില്‍ വെച്ച് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായാ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.