ന്യൂഡല്‍ഹി: ലോക്ക്‌ഡൗണ്‍ കാലത്ത് മകൾ ഗ്രേസിയക്ക് ഒപ്പം വീട്ടില്‍ പരിശീലനം നടത്തുന്ന വീഡിയോ സമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഗ്രേസിയക്ക് ഒപ്പം ഒരു പരിശീലന കാലം കൂടി എന്ന തലക്കെട്ടോടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. 2018-ന് ശേഷം റെയ്‌ന ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടില്ല. നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഭാഗമാണെങ്കിലും കൊവിഡ് 19 കാരണം ടൂർണമെന്‍റ് അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.
-
Another workout session with my little Bella. #Gracia pic.twitter.com/CCb4ylo2JX
— Suresh Raina🇮🇳 (@ImRaina) May 5, 2020 " class="align-text-top noRightClick twitterSection" data="
">Another workout session with my little Bella. #Gracia pic.twitter.com/CCb4ylo2JX
— Suresh Raina🇮🇳 (@ImRaina) May 5, 2020Another workout session with my little Bella. #Gracia pic.twitter.com/CCb4ylo2JX
— Suresh Raina🇮🇳 (@ImRaina) May 5, 2020
ലോക്ക്‌ഡൗണ്‍ കാലത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം വർദ്ധിക്കുന്നതില്‍ അസ്വസ്ഥാണെന്ന് പറഞ്ഞ് റെയ്‌ന മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തരം സംഭവങ്ങളില്‍ ഇരയാവുന്നവർ ഭയപ്പെടാതെ മുന്നോട്ട് വന്ന് കാര്യങ്ങൾ തുറന്ന് പറയാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യന്‍ ഓപ്പണർ ശിഖർ ധവാനും ഭാര്യ ഐഷക്കും ഒപ്പം സമാന പ്രശ്നം ചൂണ്ടിക്കാട്ടി റെയ്ന സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.