ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടമാണ് ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്ന് റൺസിന്‍റെ ത്രസിപ്പിക്കുന്ന ജയവുംസ്വന്തമാക്കി. മത്സരത്തിന് ശേഷം ഡല്‍ഹിക്ക് വേണ്ടിപന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ പേസർ റബാഡ സൂപ്പർ ഓവർ അനുഭവം വെളിപ്പെടുത്തി.
സൂപ്പർ ഓവറില്‍ ആരാകും പന്തെറിയുക എന്ന് തങ്ങൾക്കാർക്കും അറിയില്ലായിരുന്നുവെന്ന് റബാഡ പറഞ്ഞു. തനിക്കാണ് സൂപ്പർ ഓവറിന്‍റെ ചുമതലയെന്ന് പരിശീലകൻ ജെയിംസ് ഹോപ്സ് പറഞ്ഞപ്പോൾ അല്പം സമ്മർദ്ദമുണ്ടായതായും റബാഡ വ്യക്തമാക്കി. യോർക്കറുകൾ എറിയുക മാത്രമായിരുന്നു സൂപ്പർ ഓവറില്‍ താൻ ലക്ഷ്യമിട്ടതെന്നും അത് വിജയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി പത്ത് റൺസെടുത്തപ്പോൾ, ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റൺസെടുക്കാനെ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞുള്ളു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ കരുത്തരായ ആന്ദ്രേ റസ്സല്‍, നായകൻ ദിനേഷ് കാർത്തിക്ക്, റോബിൻ ഉത്തപ്പ എന്നിവരെ പിടിച്ചുക്കെട്ടാൻ റബാഡയ്ക്ക് കഴിഞ്ഞു.