ഹൈദരാബാദ്: ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെന്‍ സ്‌റ്റോക്‌സ് സാമൂഹ്യമാധ്യമത്തില്‍ പോസ്‌റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. രോഗ മുക്തനായി വീട്ടിലേക്ക് മടങ്ങുന്ന പിതാവിന്‍റെ പടം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്‍റെ പോസ്‌റ്റ്. മൂന്ന് ശസ്‌ത്രക്രിയക്കും 37 ദിവസത്തെ ആശുപത്രി വാസത്തിനും ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്‍റെ പോസ്‌റ്റ്.
- " class="align-text-top noRightClick twitterSection" data="
">
അദ്ദേഹം കരുത്തനാണ് അതിനാല്‍ ഇപ്പോഴും കൂടെയുണ്ട്. താങ്കളുടെ മകനാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. പ്രതിസന്ധികളെ അദ്ദേഹത്തിന് അതിജീവിക്കാന്‍ സാധിച്ചത് മാതാവിന്‍റെ പൂർണ പിന്തുണ കൊണ്ടാണെന്നും താരം പോസ്‌റ്റില്‍ കൂട്ടിച്ചേർത്തു. നേരത്തെ 2019-ലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്‌ക്കാരം ഈ ഇംഗ്ലീഷ് ഓൾറൗണ്ടർക്കായിരുന്നു. ലോകകപ്പ് നേട്ടവും ആഷസിലെ മികച്ച പ്രകടനവുമാണ് ബെന്നിനെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരത്തിന് അർഹനാക്കി മാറ്റിയത്.
ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം അടുത്തതായി കളിക്കുക. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഫെബ്രുവരി നാലിന് കേപ്പ് ടൗണില്‍ തുടക്കമാകും.