ETV Bharat / sports

ആശുപത്രിയില്‍ തുടരുന്ന ഗാംഗുലിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു

ഹോം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ ശനിയാഴ്‌ച രാവിലെ 11 മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സൗരവ് ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു

ganguly and pm news  ganguly discharged news  ഗാംഗുലിയും പ്രധാനമന്ത്രിയും വാര്‍ത്ത  ഗാംഗുലി രോഗമുക്തനായി വാര്‍ത്ത
ഗാംഗുലി
author img

By

Published : Jan 3, 2021, 10:50 PM IST

കൊല്‍ക്കത്ത: ആശുപത്രിയില്‍ കഴിയുന്ന ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ വിളിച്ച് രോഗ വിവരങ്ങള്‍ തിരക്കി. ഗാംഗുലിയുടെ ഭാര്യ ഡോണയുമായും മോദി ഫോണിലൂടെ സംസാരിച്ചു. ശനിയാഴ്‌ച രാവിലെ വീട്ടിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗാംഗുലിയെ കൊല്‍ക്കത്തിയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിക്ക് നെഞ്ചുവേദന, ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടിരുന്നു. നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയില്‍ എത്തി ഗാംഗുലിയെ സന്ദർശിച്ചിരുന്നു.

ഗാംഗുലിയുടെ തുടര്‍ ചികിത്സാ പദ്ധതികളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് മെഡിക്കല്‍ ബോര്‍ഡ് തിങ്കളാഴ്‌ച യോഗം ചേരും. മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അധികൃതര്‍ വ്യക്തമാക്കിയത്. നിരീക്ഷണത്തില്‍ തുടരുന്ന ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.