ETV Bharat / state

'10 മീറ്റര്‍ അകലം വേണ്ടത് ആനയുടെ തലയും തലയും തമ്മിലോ വയറും വയറും തമ്മിലോ?'; എഴുന്നള്ളിപ്പ് മാർഗനിർദേശം തളളി ഗണേഷ് കുമാര്‍

പൂരം അട്ടിമറിക്കാനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍.

K B GANESH KUMAR  നാട്ടാന പരിപാലന ചട്ടങ്ങളിലെ ഭേദഗതി  GANESH KUMAR ON ELEPHANT GUIDELINES  GANESH KUMAR ON THRISSUR POORAM
ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

തിരുവനന്തപുരം: പരമ്പരാഗതമായി നാട്ടാനകള്‍ സ്വന്തമായുള്ള തറവാടാണ് മന്ത്രി കെ ബി ഗണേഷ്‌കുമാറിന്‍റെ കൊട്ടാരക്കര വാളകത്തെ കീഴൂട്ട് തറവാട്. മുത്തച്ഛന്‍ രാമന്‍പിള്ള മുതല്‍ പിതാവ് മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ളയിലൂടെ ഇപ്പോള്‍ അടുത്ത തലമുറയില്‍പ്പെട്ട മന്ത്രി ഗണേഷ്‌കുമാറിലെത്തി നില്‍ക്കുകയാണ് ഈ ആന പരിപാലനവും ആനക്കമ്പവും. അതുകൊണ്ട് തന്നെ നാട്ടാനകളെ പരിപാലിക്കുന്നതിലെ എല്ലാ പ്രായോഗിക ബുദ്ധിമുട്ടുകളും മന്ത്രിക്കു കാണാപ്പാഠമാണ്.

നാട്ടാന പരിപാലന ചട്ടങ്ങളിലെ ഭേദഗതിക്കു മുന്നോടിയായി സംസ്ഥാന വനം വകുപ്പ് തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്ത് ആന ഉടമകള്‍ക്കായി സംഘടിപ്പിച്ച കൂട്ടായ്‌മയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഗണേഷ്‌ കുമാര്‍ തികഞ്ഞ ആന ഉടമയായി അവര്‍ക്കു വേണ്ടിയാണ് യോഗത്തില്‍ സംസാരിച്ചത്. നവംബര്‍ മുതല്‍ ഫെബ്രുവരി, മാര്‍ച്ച് വരെയാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളുള്ളതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ആനയ്ക്ക് വരുമാനം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണെന്ന് സമ്മതിച്ചു.

K B Ganesh Kumar (ETV Bharat)

വരുമാനം ലഭിക്കുന്ന കാര്യം ഒളിച്ചു പറയേണ്ട കാര്യമില്ലെന്നും ഒന്നും കിട്ടുന്നില്ലെന്ന് പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്സവകാലം കഴിഞ്ഞാല്‍ ബാക്കി 265 ദിവസവും ആനയ്ക്ക് വളര്‍ത്തുന്നവര്‍ ചെലവിന് കൊടുക്കണം. ശരാശരി ഒരു ദിവസം 5000 രൂപയാണ് ആനയുടെ ചെലവ്.

നാട്ടാന പരിപാലന ചട്ടങ്ങളിലെ ഭേദഗതിയെ വിമര്‍ശിച്ച് മന്ത്രി: ആനയും ആനയും തമ്മില്‍ പത്ത് മീറ്റര്‍ അകലം വേണമെന്ന് ഒരിക്കല്‍ ഉത്തരവ് വന്നിരുന്നു. അന്ന് ഞാനൊരു ഉദ്യോഗസ്ഥനോട് ചോദിച്ച സംശയം ആനയുടെ തലയും തലയും തമ്മിലാണോ വയറും വയറും തമ്മിലാണോ ഈ അകലം കണക്കിലാക്കുന്നത് എന്നാണ്. കാരണം, ഈ ചട്ട പ്രകാരം പൂരത്തിന് മൂന്ന് ആനകളെ മാത്രമേ നിര്‍ത്താന്‍ കഴിയു. ഇത്തരത്തില്‍ അപ്രായോഗികമായി ഇതിനെ സമീപിക്കാന്‍ പാടില്ല. പ്രയോഗികമല്ലെങ്കില്‍ ജനം നിയമം ലംഘിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

നാട്ടാന പരിപാലന ചട്ടത്തില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വേണം. 2014ലെ ചട്ടമാണ് നിലവിലുള്ളത്. കേരളത്തില്‍ നാട്ടാനകള്‍ കുറവാണ്. ഇപ്പോള്‍ തടി പിടിക്കാന്‍ ആനയെ ഉപയോഗിക്കാറില്ല. പൊതുവെ ക്ഷേത്ര ആചാരങ്ങള്‍ക്കാണ് ആനയെ ഉപയോഗിക്കുന്നത്. ആചാരത്തിന്‍റെ ഭാഗമായാണ് ആനയുടെ ഉപയോഗം.

കേരളത്തില്‍ ആകെ 300 ഓളം നാട്ടാനകള്‍ മാത്രമേയുള്ളു. 2000 ത്തിലധികം ഉത്സവങ്ങള്‍ നടക്കാറുണ്ട്. ഇതിനിടയിലാണ് ആനകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ അഞ്ച് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്. ആനയെ പരിശോധിക്കാനറിയാവുന്ന എത്ര ഡോക്‌ടര്‍മാര്‍ ഉണ്ടെന്ന് വനം വകുപ്പ് മനസിലാക്കണം.

ആനയുടെ ചികിത്സ ഒരു ഗവേഷണമാണ്. ആനയുടെ മൊത്തം ശരീരം മറ്റു മൃഗങ്ങളില്‍ നിന്നു വ്യത്യസ്‌തമാണ്. രണ്ടു മണ്ഡലങ്ങളിലാകും ചിലപ്പോള്‍ അഞ്ച് സര്‍ക്കാര്‍ മൃഗഡോക്‌ടര്‍മാര്‍ ഉണ്ടാവുക. പ്രയോഗികമായി ചട്ടങ്ങള്‍ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

എംഎല്‍എ ആയിരുന്നിട്ടുകൂടി ഒരു ഇടപെടലും ഉണ്ടായില്ല: തന്‍റെ ആനയെ ഒരു തവണ മൃഗീയമായി ഒരുത്തന്‍ തല്ലി. അന്ന് വനം വകുപ്പില്‍ താന്‍ പരാതി നല്‍കിയിരുന്നു. എംഎല്‍എ ആയിരുന്നിട്ടുകൂടി ഒരു ഇടപെടലും ഉണ്ടായില്ല. ആവശ്യമുള്ളിടത് ഇടപെടാതിരിക്കയും ആവശ്യമില്ലാത്തിടത് ഇടപെടുകയും ചെയ്യുന്ന രീതി വനം വകുപ്പിനുണ്ട്.

പൂരം അട്ടിമറിക്കുന്നതിന് ഒരു രീതിയുണ്ട്: തൃശൂര്‍ പൂരം കലക്കല്‍ വലിയ വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി ഇതില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൂരം അട്ടിമറിക്കുന്നതിന് ഒരു രീതിയുണ്ട്. ഇതു താന്‍ മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും പങ്കുവച്ചിട്ടുമുണ്ട്.

പൂരം വരുന്നതിന് രണ്ട് മൂന്ന് ആഴ്‌ച മുന്നേ ഒരു ഉത്തരവിറങ്ങും. ആ ഉത്തരവ് വനം വകുപ്പും ആന പ്രേമികളും പൊലീസും അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കും. പൂരം അട്ടിമറിക്കാനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

Also Read: സ്വകാര്യ ചടങ്ങുകളില്‍ ആന വേണ്ട, എഴുന്നളളിപ്പിന് മുന്‍പ് വൈദ്യ പരിശോധന; അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.