ETV Bharat / state

രാജ്യത്തിന് മികച്ച മാതൃക തീര്‍ത്ത് കേരളം; ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറച്ചു

2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആൻ്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് മാനിച്ചാണ് കേരളത്തിന്‍റെ നടപടി.

ആൻ്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം  USE OF ANTIBIOTICS  HEALTH MINISTER VEENA GEORGE  ആൻ്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്
Veena george (ETV)
author img

By

Published : 2 hours ago

തിരുവനന്തപുരം: ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറച്ച് കേരളം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാൻ കഴിയുന്ന തരത്തിലാണ് ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം ആരോഗ്യ വകുപ്പ് കുറച്ചത്. സംസ്ഥാനത്ത് ആൻ്റി ബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളം കൈവരിച്ച നേട്ടം ലോകത്തിനാകെ മാതൃകയാണ്. എല്ലാ ആശുപത്രികളേയും ആൻ്റിബയോട്ടിക് സ്‌മാര്‍ട്ട് ആശുപത്രികളാക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡോക്‌ടറുടെ കുറിപ്പ് ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ ആൻ്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. പദ്ധതിയെ മുൻനിര്‍ത്തി ജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും അവബോധം ശക്തമാക്കുകയും ചെയ്‌തു. വീട്ടില്‍ നേരിട്ടെത്തിയാണ് ആരോഗ്യ വകുപ്പ് ബോധവത്ക്കരണം നടത്തിയത്. എല്ലാ ആശുപത്രികളേയും ആൻ്റിബയോട്ടിക് സ്‌മാര്‍ട്ട് ആശുപത്രികളാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആൻ്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആൻ്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതു മുന്‍നിര്‍ത്തിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. അതിൻ്റെ തുടര്‍ച്ചയായാണ് ഈ ബോധവത്ക്കരണവും.

ആൻ്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെ മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. എഎംആര്‍ (ആൻ്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ അവബോധ പരിപാടികള്‍ നടത്തി വരുന്നു. ആൻ്റിബയോട്ടിക് സാക്ഷരതയില്‍ ബോധവത്‌കരണത്തിൻ്റെ പ്രാധാന്യം വളരെ വലുതാണ്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പ്രദേശത്തെ വീടുകളില്‍ മന്ത്രി നേരിട്ടെത്തിയാണ് അവബോധം നല്‍കിയത്. ഈ ഒരാഴ്‌ച കൊണ്ട് പരമാവധി വീടുകളില്‍ ആശ പ്രവര്‍ത്തകരെത്തി അവബോധം നല്‍കും. സാധാരണക്കാരില്‍ അവബോധം സൃഷ്‌ടിക്കുന്നതിൻ്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവത്ക്കരണം നല്‍കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ആൻ്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാം ഇക്കാര്യങ്ങള്‍ പിന്തുടരൂ...

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആൻ്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.

2. ഡോക്‌ടറുടെ നിര്‍ദേശാനുസരണം മാത്രമേ ആൻ്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവു.

3. ഒരിക്കലും ആൻ്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.

4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആൻ്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.

5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആൻ്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

6. രോഗശമനം തോന്നിയാല്‍ പോലും ഡോക്‌ടര്‍ നിര്‍ദേശിച്ച കാലയളവിലേക്ക് ആൻ്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.

7. ആൻ്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല

8. അണുബാധ തടയുന്നതിന് പതിവായി കൈകള്‍ കഴുകുക.

9. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

10. പ്രതിരോധ കുത്തിവയ്‌പുകള്‍ കാലാനുസൃതമായി എടുക്കുക

Read More: ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.