ETV Bharat / state

ശക്തമായ ത്രികോണ മത്സരങ്ങള്‍, കളത്തില്‍ പ്രിയങ്ക ഗാന്ധി വരെ; എന്നിട്ടും കുത്തനെ കുറഞ്ഞ് വോട്ടിങ് ശതമാനം - KERALA BYELECTION POLLING STATICS

2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 72.52% പോളിങ് നടന്ന വയനാട്ടില്‍ ഇത്തവണ രേഖപ്പെടുത്തിയത് 64. 71% വോട്ട് മാത്രം.

WAYANAD BYELECTION  PALAKKAD BYELECTION  CHELAKKARA BYELECTION  PRIYANKA GANDHI RAHUL GANDHI
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 20, 2024, 9:36 PM IST

തിരുവനന്തപുരം: നടന്നത് ഉപതെരഞ്ഞെടുപ്പുകള്‍ ആണെങ്കിലും കേരളത്തിലെ പോരാട്ടം മൂന്ന് മുന്നണികള്‍ക്കും അഭിമാനപ്രശ്‌നമായിരുന്നു. അത്രയ്ക്ക് വാശിയേറിയ പോരാട്ടമാണ് വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും നടന്നത്. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും ത്രികോണ മത്സരമാണ് നടന്നത്. വയനാട്ടിലും ചേലക്കരയിലും 29 ദിവസം നീണ്ട പ്രചാരണത്തിനൊടുവില്‍ നവംബര്‍ 13നായിരുന്നു വോട്ടെടുപ്പ്.

വയനാട് തെരഞ്ഞെടുപ്പ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തി. സിപിഐയിലെ സത്യന്‍ മൊകേരി ഇടതു മുന്നണിക്കു വേണ്ടിയും നവ്യാ ഹരിദാസ് എന്‍ഡിഎക്കു വേണ്ടിയും മത്സരിച്ചു. സ്വതന്ത്രരടക്കം 16 സ്ഥാനാര്‍ഥികളാണ് വയനാട്ടില്‍ ജനവിധി തേടിയത്.

വയനാട് ആകെ വോട്ടര്‍മാര്‍: 1471742

പോള്‍ ചെയ്‌ത വോട്ടുകള്‍: 952448

പോളിങ് ശതമാനം: 64.71%

2024 ഏപ്രിലില്‍ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ 72.52% പോളിങ് നടന്നിടത്താണ് ഇത്തവണ പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞത്. വയനാട് ലോക്‌സഭ മണ്ഡലത്തിലുള്‍പ്പെട്ട ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും പോളിങ് ഇങ്ങനെയായിരുന്നു.

ഏറനാട്: 69.42%

തിരുവമ്പാടി: 66.39%

കല്‍പ്പറ്റ: 65.42%

വണ്ടൂര്‍: 64.43%

മാനന്തവാടി: 63.89%

സുല്‍ത്താന്‍ ബത്തേരി: 62.66%

നിലമ്പൂര്‍: 61.91%

ചേലക്കര തെരഞ്ഞെടുപ്പ്: ചേലക്കരയില്‍ മുന്‍ മന്ത്രി കെ രാധാകൃഷ്‌ണന്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഎമ്മില്‍ നിന്ന് മുന്‍ എംഎല്‍എ യുആര്‍ പ്രദീപ്, കോണ്‍ഗ്രസില്‍ നിന്ന് മുന്‍ ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, ബിജെപിയില്‍ നിന്ന് കെ ബാലകൃഷ്‌ണന്‍ എന്നിവരാണ് ചേലക്കരയില്‍ അങ്കത്തിനിറങ്ങിയത്. മണ്ഡലത്തിലെ ആകെയുള്ള 213103 വോട്ടര്‍മാരില്‍ വോട്ട് ചെയ്‌തത് 155077 പേരാണ്. 2021 ലെ 77.45 %ല്‍ നിന്ന് പോളിങ് ശതമാനം 72.77% ത്തിലേക്ക് താഴുകയായിരുന്നു ചേലക്കരയില്‍.

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടും സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, ബിജെപി സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍, ഇടതുമുന്നണി സ്വതന്ത്രന്‍ ഡോ. പി സരിന്‍ എന്നിവര്‍ തമ്മിലുള്ള ത്രികോണപ്പോരാണ് പാലക്കാട് നടന്നത്. ഷാഫി പറമ്പില്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. 35 ദിവസം നീണ്ട വാശിയേറിയ പ്രചാരണത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ മുഴുവന്‍ പാലക്കാട്ട് തമ്പടിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന പാലക്കാട് മണ്ഡലത്തില്‍ ആകെയുള്ളത് 194706 വോട്ടര്‍മാരാണ്. സ്വതന്ത്രരടക്കം 10 സ്ഥാനാര്‍ഥികളാണ് പാലക്കാട് ജനവിധി തേടിയത്.

ഉപതെരഞ്ഞെടുപ്പിൽ 70.51 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പോസ്റ്റൽ ബാലറ്റ് കണക്കിലെടുക്കാതെയാണിതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2021ലേയും 2016ലേയും കണക്കുകൾ താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്.

ഷാഫി പറമ്പിലും മെട്രോമാൻ ഇ.ശ്രീധരനും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന 2021 തെരഞ്ഞെടുപ്പിൽ 75.37 ശതമാനം പേരാണ് വോട്ടവകാശം ഉപയോഗിച്ചത്.

2016ൽ 77.28 ആയിരുന്നു പോളിങ്‌ ശതമാനം. ആകെയുള്ള 194706 വോട്ടർമാരിൽ 137302 പേരും വോട്ട് ചെയ്യാൻ പോളിങ്‌ ബൂത്തിലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പോളിങ്‌ ശതമാനത്തിലെ കുറവ് തങ്ങളുടെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. തങ്ങളുടെ വോട്ടെല്ലാം പോൾ ചെയ്തിട്ടുണ്ട് എന്നാണ് എല്ലാവരുടേയും അവകാശവാദം.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമാണ് മത്സരം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചതെങ്കില്‍ പാലക്കാട് കൂറുമാറ്റങ്ങളാണ് പോരാട്ടത്തിന് വീറും വാശിയും പകര്‍ന്നത്. വികസനവും രാഷ്ട്രീയവും വിവാദങ്ങളും ചര്‍ച്ചയായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു ശേഷം ഇനി ജനവിധി അറിയാനുള്ള കാത്തിരിപ്പാണ്.

Also Read: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടച്ചു; ഇപ്പോള്‍ പ്രായം ഏറെയായി, എങ്കിലും തളരില്ല, ജനാധിപത്യം മുറുകെ പിടിച്ച് 93 കാരി, ഒരു നല്ല മാതൃക!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.