ETV Bharat / sports

ഏഷ്യാ കപ്പ് വേദി തീരുമാനിച്ചില്ല; ഗാംഗുലിയെ തള്ളി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് - ഏഷ്യ കപ്പ് വാർത്ത

ഈ വർഷം മുതല്‍ ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ നടത്തുക. നേരത്തെ പാകിസ്ഥാന്‍ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുമെന്നാണ് പറഞ്ഞിരുന്നത്

PCB news  Asia Cup news  ganguly news  പിസിബി വാർത്ത  ഏഷ്യ കപ്പ് വാർത്ത  ഗാംഗുലി വാർത്ത
ഗാംഗുലി, മാനി
author img

By

Published : Feb 29, 2020, 11:25 PM IST

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് വേദിയായി ദുബായ് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് എഹ്‌സാന്‍ മാനി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഏഷ്യാകപ്പ് യുഎഇയില്‍ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ടൂർണമെന്‍റില്‍ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ് ഇപ്പോൾ പിസിബി പ്രസിഡന്‍റ് രംഗത്ത് വന്നിരിക്കുന്നത്. ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത് എസിസിയാണെന്ന് പിസിബി അധികൃതർ പറഞ്ഞു. അവർക്ക് മാത്രമാണ് എസിസി കപ്പിന്‍റെ വേദി മാറ്റാന്‍ യോഗ്യത. ടൂര്‍ണമെന്‍റ് കളിക്കുന്ന രാജ്യങ്ങളുടെ അഭിപ്രായം കേട്ടശേഷം മാത്രമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം എടുക്കുക. നസ്മുൽ ഹസ്സന്‍റെ അധ്യക്ഷതയിൽ മാർച്ച് മൂന്നിന് എസിസി ദുബായിൽ യോഗം ചേരുമെന്നും പിസിബി അധികൃതർ കൂട്ടിച്ചേർത്തു. ഇത്തവണ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടത് പാകിസ്ഥാനാണ്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാത്തതാണ് മറ്റുവേദികളിലേക്ക് മത്സരം മാറ്റാനുള്ള കാരണം. ഇത്തവണ ടി20 ഫോർമാറ്റിലാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2018-ല്‍ ഇന്ത്യയ്ക്കായിരുന്നു ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം. അന്ന് യുഎഇയില്‍ വെച്ചായിരുന്നു ഇന്ത്യ ടൂര്‍ണമെന്‍റ് നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.