ETV Bharat / sports

ലങ്കയ്ക്ക് സമ്പൂർണ ടെസ്റ്റ് തോല്‍വി: ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ജയം - ദക്ഷിണാഫ്രിക്ക vs ശ്രീലങ്ക രണ്ടാം ടെസ്റ്റ്

ഇതോടെ ജോഹന്നാസ്ബർഗില്‍ നടന്ന രണ്ടാം മത്സരവും ജയിച്ച ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂർണ ജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീൻ എല്‍ഗറാണ് കളിയിലെ കേമനും പരമ്പരയിലെ താരവും.

south Africa vs Sri Lanka 2nd Test
ലങ്കയ്ക്ക് സമ്പൂർണ ടെസ്റ്റ് തോല്‍വി: ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ജയം
author img

By

Published : Jan 5, 2021, 8:46 PM IST

ജോഹന്നാസ്ബർഗ്: ശ്രീലങ്കയ്ക്ക് പ്രതീക്ഷയുടെ ഒരു ചെറിയ അംശം പോലും നല്‍കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഒരുക്കമായിരുന്നില്ല. നായകൻ ദിമുത്ത് കരുണരത്‌നയുടെ സെഞ്ച്വറിക്കും ശ്രീലങ്കയെ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക ഉയർത്തിയ 67 റൺസ് വിജയലക്ഷ്യം വിക്കറ്റു നഷ്ടമാകാതെ ദക്ഷിണാഫ്രിക്ക ജയിച്ചു. ഓപ്പണർമാരായ മർക്രാമും എല്‍ഗറും യഥാക്രമം 36 റൺസും 31 റൺസുമായി പുറത്താകാതെ നിന്നു.

ഇതോടെ ജോഹന്നാസ്ബർഗില്‍ നടന്ന രണ്ടാം മത്സരവും ജയിച്ച ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂർണ ജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീൻ എല്‍ഗറാണ് കളിയിലെ കേമനും പരമ്പരയിലെ താരവും. ജോഹന്നാസ് ബർഗില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക 157 റൺസിന് എറിഞ്ഞിട്ടു. 60 റൺസെടുത്ത കുശാല്‍ പെരേര മാത്രമാണ് പിടിച്ചു നിന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആൻറിച്ച് നോർട്ട്ജെ 56 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ ഡീൻ എല്‍റിന്‍റെ സെഞ്ച്വറി മികവില്‍ 302 റൺസെടുത്തു. വിശ്വ ഫെർണാണ്ടോ അഞ്ച് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്കയെ പിടിച്ചു നില്‍ക്കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അനുവദിച്ചില്ല. 103 റൺസെടുത്ത നായകൻ കരുണരത്‌നെ മാത്രമാണ് ലങ്കൻ നിരയെ പിടിച്ചു നിർത്തിയത്. 211 റൺസിന് രണ്ടാം ഇന്നിംഗ്സില്‍ ലങ്ക ഓൾഔട്ടായി. ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് ദിവസം കൊണ്ട് മത്സരം അവസാനിച്ചു. നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്സിനും 45 റൺസിനും ജയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.