ETV Bharat / sports

ട്വന്‍റി-20 ലോകകപ്പില്‍ ധോണി കളിക്കും: ബ്രാവോ

മുന്‍ ഇന്ത്യന്‍ നായകന്‍ ട്വന്‍റി-20 ലോകകപ്പില്‍ കളിക്കുമെന്ന് പ്രവചിച്ച് വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് താരത്തിന്‍റെ പ്രതികരണം

author img

By

Published : Dec 14, 2019, 6:09 PM IST

ഡ്വെയ്ന്‍ ബ്രാവോ വാർത്ത  Dwayne Bravo news  Bravo on Dhoni news  ധോണിയെ കുറിച്ച് ബ്രാവോ വാർത്ത
ധോണി, ബ്രാവോ

ചെന്നൈ: ചെന്നൈ സൂപ്പർകിങ്സ് നായകനും ഇന്ത്യന്‍ പ്രീമിയർ ലീഗിലെ സഹതാരവുമായ എംഎസ് ധോണി ട്വന്‍റി-20 ലോകകപ്പില്‍ കളിക്കുമെന്ന് കരുതുന്നതായി വെസ്‌റ്റ് ഇന്‍ഡീസ് ഓൾറൗണ്ടർ
ഡ്വെയ്ന്‍ ബ്രാവോ. 2019 ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബ്രാവോയുടെ പ്രവചനം. ഇരുവരും ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനായാണ് കളിക്കുന്നത്.

ഇതുവരെ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബ്രാവോ ഇംഗ്ലീഷ് ദിനപത്രത്തോട് പറഞ്ഞു. അതിനാല്‍ ധോണി ട്വന്‍റി-20 ലോകകപ്പിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ക്രിക്കറ്റിന് വെളിയിലുള്ള കാര്യങ്ങൾ ധോണിയെ ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്നും ആ ശൈലി തന്നെയാണ് അദ്ദേഹം തങ്ങളെയും പഠിപ്പിച്ചതെന്നും ബ്രാവോ പറഞ്ഞു. സ്വന്തം കഴിവില്‍ വിശ്വസിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും ബ്രാവോ കൂട്ടിചേർത്തു.

ഇരുവരും ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിനായി ഒരുമിച്ച് കളിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബ്രാവോ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നുള്ള വരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ട്വന്‍റി-20 മത്സരങ്ങളില്‍ രാജ്യത്തിനായി വീണ്ടും കളിക്കാന്‍ തീരുമാനിച്ചത്. വിന്‍ഡീസ് ക്രിക്കറ്റിനകത്തെയും പുറത്തെയും നേതൃമാറ്റമാണ് തന്‍റെ തീരുമാനത്തിന് പിന്നിലെന്നും ബ്രാവോ പറഞ്ഞിരുന്നു. വിന്‍ഡീസ് ടീമിനെ ലോകോത്തര നിരയിലേക്ക് തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.