ETV Bharat / sports

അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാനായ മാച്ച് വിന്നറെന്ന് ഹര്‍ഭജന്‍ - കുംബ്ലെ വാര്‍ത്ത

2008-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ 1,013 വിക്കറ്റുകളാണ് കുംബ്ലെയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

kumble news harbajan news കുംബ്ലെ വാര്‍ത്ത ഹര്‍ഭജന്‍ വാര്‍ത്ത
കുംബ്ലെ, ഹര്‍ഭജന്‍
author img

By

Published : Jun 21, 2020, 4:59 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നറാണ് അനില്‍ കുംബ്ലെയെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. കുംബ്ലെക്കൊപ്പമാണ് ഹര്‍ഭജന്‍ തന്‍റെ കരിയറിന്‍റെ ഭൂരിഭാഗം സമയവും കളിച്ചത്.

തന്‍റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ എക്കാലത്തെയും മികച്ച ക്രിക്കറ്ററാണ് അനില്‍ കുംബ്ലെയെന്ന് ഹര്‍ഭജന്‍ പറഞ്ഞു. രാജ്യം കണ്ട എക്കാലത്തെയും വലിയ മാച്ച് വിന്നറാണ് അദ്ദേഹം. അദ്ദേഹം പന്ത് സ്പിന്‍ ചെയ്യാറില്ലെന്ന് ആളുകള്‍ പറയാറുണ്ട്. പക്ഷെ നിങ്ങള്‍ക്ക് സാമര്‍ഥ്യമുണ്ടെങ്കില്‍ പന്ത് സ്പിന്‍ ചെയ്തില്ലെങ്കിലും ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കാണിച്ച് തന്നു. അനില്‍ കുംബ്ലെയുടെ പകതിയെങ്കിലും മത്സര ബുദ്ധി ഉള്ളവര്‍ പോലും ചാമ്പ്യന്‍മാരാകും. അദ്ദേഹത്തിനോടൊപ്പം വര്‍ഷങ്ങളോളം കളിക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. അതിശയിപ്പിക്കുന്ന വിധത്തില്‍ അര്‍പ്പണ മനോഭാവം പുറത്തടുത്ത ക്രിക്കറ്ററായിരുന്നു കുംബ്ലെയെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

2008-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോള്‍ 1,013 വിക്കറ്റുകളാണ് കുംബ്ലെയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 132 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി കുംബ്ലെ 619 വിക്കറ്റുകള്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ മുന്‍ ഓസിസ് താരം ഷെയിന്‍ വോണും ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനും മാത്രമാണ് കുംബ്ലെക്ക് മുകളിലുള്ളത്. 217 ഏകദിനങ്ങളില്‍ നിന്നായി 337 വിക്കറ്റുകളും 54 ടി-20 മത്സരങ്ങളില്‍ നിന്നായി 57 വിക്കറ്റുകളും കുംബ്ലെ സ്വന്തമാക്കി. ഇംഗ്ലീഷ് താരം ജിം ലാക്കറിന് ശേഷം ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ക്രിക്കറ്റര്‍ കൂടിയാണ് കുംബ്ലെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.