വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 318 റണ്‍സിന്‍റെ ജയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് സമ്മാനിച്ചത് പുതിയൊരു റെക്കോഡാണ്. വിദേശത്ത് എറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കി വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ മറികടന്നു. 28 മത്സരങ്ങളില്‍ നിന്നും ഗാംഗുലി നേടിയ 11 വിജയമെന്ന റെക്കോഡാണ് 26 മത്സരങ്ങള്‍ കൊണ്ട് കോലി മറികടന്നത്. ഒപ്പം ഇന്ത്യയിലും വിദേശത്തുമായി എറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമെത്തി കോലി. ഇരുവരുടെയും നേതൃത്വത്തില്‍ 27 വീതം ജയങ്ങളാണ് ഇന്ത്യന്‍ ടീം കരസ്ഥമാക്കിയത്.
ഗാംഗുലിയുടെ റെക്കോഡ് മറികടന്ന് കോലി - വിരാട് കോലി
ഇന്ത്യയിലും വിദേശത്തുമായി എറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ക്യാപ്റ്റനെന്ന റെക്കോഡില്‍ കോലി ധോണിക്കൊപ്പമെത്തി.

Conclusion: