ETV Bharat / sports

പെർത്തില്‍ തകർന്നടിഞ്ഞ് കിവീസ്

author img

By

Published : Dec 15, 2019, 8:10 PM IST

പെർത്തില്‍ നടന്ന പിങ്ക്ബോൾ ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലന്‍റിനെതിരെ 296 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ

ഓസ്‌ട്രേലിയക്ക് ജയം വാർത്ത  Aus win news  Aus vs Nz news  ഓസിസ് vs ന്യൂസിലാന്‍റ് വാർത്ത
ഓസ്‌ട്രേലിയ

പെർത്ത്: ന്യൂസിലന്‍റിനെതിരായ ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ വിജയം. സന്ദർശകർക്ക് എതിരെ പെർത്തില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഓസിസ് 296 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. 468 റണ്‍സെന്ന വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കിവീസ് ബാറ്റ്സ്മാന്‍മാർ മത്സരം അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെ ഓസിസ് ബോളർമാർക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 40 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ബിജെ വാട്ട്ലിങ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 171 റണ്‍സെടുത്ത് കിവീസ് കൂടാരം കയറി.

നാലു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും നേഥണ്‍ ലിയോണും ചേര്‍ന്നാണ് ആതിഥേയർക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയ മിച്ചല്‍ സ്‌റ്റാർക്കാണ് കളിയിലെ കേമന്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആതിഥേയരാണ് കളി ആരംഭിച്ചത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്ത് ഓസിസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. നായകന്‍ ടിം പെയിന്‍ ഇന്നിങ്സ് ഡിക്ലയർ ചെയ്തതായി പ്രഖ്യാപിക്കുമ്പോൾ ഓസിസിന് 467 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ടായിരുന്നു. പിങ്ക് ബോളിലെ ആധിപത്യം തെളിയിക്കുന്ന പോരാട്ടമാണ് ഓസിസ് ലോക രണ്ടാം നമ്പർ ടെസ്റ്റ് ടീമായ ന്യൂസിലന്‍റിനെതിരെ പുറത്തെടുത്തത്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ അടുത്ത മത്സരത്തിന് അടുത്ത മാസം മൂന്നിന് മെല്‍ബണില്‍ തുടക്കമാകും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.