ദുബായ്: ടീം അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കര്‍ശന ഐപിഎല്ലില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ദീപക് ചാഹറിനും റിതുരാജിനും ഉള്‍പ്പെടെ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഐപിഎല്ലില്‍ രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് പരിശോധനയും ക്വാറന്‍റൈനും കര്‍ശനമായി നടപ്പാക്കാനാണ് സംഘാടകരായ ബിസിസിഐയുടെ തീരുമാനം.
ഓഗസ്റ്റ് 20 മുതല്‍ 28 വരെ 1988 ടെസ്റ്റുകള്‍ ഇതിന്‍റെ ഭാഗമായി ബിസിസിഐ നടത്തി. ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ടീം മാനേജ്‌മെന്‍റും ബിസിസിഐ സ്റ്റാഫും ഐപിഎല്‍ ഓപ്പറേഷന്‍ ടീമും ഉള്‍പ്പെടെ പരിശോധനക്ക് വിധേയരാകും. സെപ്‌റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ ഷാര്‍ജയിലും അബുദാബിയിലും ദുബായിലുമായാണ് മത്സരം. അതേസമയം ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ 21 ദിവസം മാത്രം ബാക്കി നില്‍ക്കെ ബിസിസിഐ ഇതേവരെ ഫിക്‌സ്‌ചര്‍ പ്രഖ്യാപിച്ചിട്ടില്ല.