മുംബൈ; പിങ്ക് പന്തില്‍ ആദ്യ പകല്‍- രാത്രി ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് കൊല്‍ക്കൊത്ത ഈഡൻ ഗാർഡൻസ് വേദിയാകും. നവംബർ 22 മുതല്‍ 26 വരെ നടക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരമാണ് പകല്‍- രാത്രി ടെസ്റ്റ് മത്സരമാകുന്നത്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗ്ലാദേശ് ടീം മാനേജമെന്‍റ് ആദ്യം ഈ നിർദ്ദേശത്തെ എതിർത്തുവെങ്കിലും വിവിധ ചർച്ചകൾക്കു ശേഷമാണ് പകല്‍ - രാത്രി മത്സരത്തിന് തയ്യാറായതെന്ന് ഗാംഗുലി പറഞ്ഞു.
-
🚨Eden Gardens to host India’s first ever Day-Night Test match🚨 #INDvBAN
— BCCI (@BCCI) October 29, 2019 " class="align-text-top noRightClick twitterSection" data="
📰📰Full Details here 👉👉 https://t.co/P9kPjWyTXF pic.twitter.com/AzD5BSrz1K
">🚨Eden Gardens to host India’s first ever Day-Night Test match🚨 #INDvBAN
— BCCI (@BCCI) October 29, 2019
📰📰Full Details here 👉👉 https://t.co/P9kPjWyTXF pic.twitter.com/AzD5BSrz1K🚨Eden Gardens to host India’s first ever Day-Night Test match🚨 #INDvBAN
— BCCI (@BCCI) October 29, 2019
📰📰Full Details here 👉👉 https://t.co/P9kPjWyTXF pic.twitter.com/AzD5BSrz1K
നേരത്തെ ഇന്ത്യൻ താരങ്ങളും പകല്‍- രാത്രി ടെസ്റ്റ് മത്സരത്തിന് എതിരായിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീം നായകൻ വിരാട് കോലി തന്നെ ഡേ- നൈറ്റ് ടെസ്റ്റിന് തയ്യാറായതില്‍ നന്ദിയുണ്ടെന്നും ഗാംഗുലി പറഞ്ഞു. 2015 നവംബറിലാണ് ഡേ - നൈറ്റ് ടെസ്റ്റ് മത്സരങ്ങൾക്ക് ഐസിസി അനുമതി നല്‍കിയത്.