ETV Bharat / sports

ഹര്‍ദിക് എന്തുകൊണ്ട് ആദ്യ മത്സരത്തില്‍ ബൗള്‍ ചെയ്തില്ല ?; വെളിപ്പെടുത്തി സഹീര്‍ ഖാന്‍ - സഹീർ ഖാൻ

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോൺ പൊള്ളാർഡ് ടീമിന്‍റെ ആറാമത്തെ ബൗളിങ് ഓപ്ഷനാണെന്ന് സഹീര്‍.

Zaheer Khan  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്  മുംബൈ ഇന്ത്യൻസ്  സഹീർ ഖാൻ  ഹാർദിക് പാണ്ഡ്യ
ഹര്‍ദിക് എന്തുകൊണ്ട് ആദ്യ മത്സരത്തില്‍ ബൗള്‍ ചെയ്തില്ല?; തുറന്നു പറഞ്ഞ് സഹീര്‍ ഖാന്‍
author img

By

Published : Apr 12, 2021, 10:32 PM IST

ചെന്നൈ: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ ബൗള്‍ ചെയ്യാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ടീമിന്‍റെ ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാൻ. താരത്തിന് വര്‍ക്ക് ലോഡ് കൂടുതലുള്ളതും പരിക്കിന്‍റെ സാധ്യതയുള്ളതുമാണ് ബൗള്‍ ചെയ്യാതിരുന്നതിന് പിന്നിലെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു.

'ഹാർദിക് മികച്ച കളിക്കാരനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. താരം കഴിഞ്ഞ മത്സരത്തില്‍ ബൗള്‍ ചെയ്യാതിരുന്നത് വര്‍ക്ക് ലോഡുമായി ബന്ധപ്പെട്ട കാര്യമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവന്‍ ബൗള്‍ ചെയ്തിരുന്നു. അവസാനത്തെ മത്സരത്തില്‍ ഒമ്പത് ഓവറാണ് എറിഞ്ഞത്. താരത്തിന്‍റെ തോളിന് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് ഫിസിയോ വ്യക്തമാക്കിയിരുന്നു. ഇക്കാരണത്താലാണ് ആദ്യ മത്സരത്തിൽ ഹാർദിക്കിനെ ബൗൾ ചെയ്യാൻ അനുവദിക്കാതിരുന്നത്. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ താരം ബൗള്‍ ചെയ്യും'- സഹീർഖാൻ വ്യക്തമാക്കി.

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോൺ പൊള്ളാർഡ് ടീമിലെ ആറാമത്തെ ബൗളിങ് ഓപ്ഷനാണെന്നും സഹീര്‍ പറഞ്ഞു. ക്വിന്‍റണ്‍ ഡി കോക്കും ആദം മിൽനെയും ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി പരിശീലനത്തിനിറങ്ങിയതായും കൊൽക്കത്തയ്‌ക്കെതിരായ അടുത്ത മത്സരത്തിനിറങ്ങുമെന്നും സഹീർഖാൻ അറിയിച്ചു. അതേസമയം ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോല്‍വി വഴങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.