ETV Bharat / sports

പിതാവിന്‍റെ വിയോഗത്തിലും ക്രിക്കറ്റ് തുടരാനുള്ള സിറാജിന്‍റെ തീരുമാനത്തിന് ഗാംഗുലിയുടെ പിന്തുണ

വെള്ളിയാഴ്‌ചയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പിതാവ് മുഹമ്മദ് ഗൗസ് അന്തരിച്ചത്.

Sourav Ganguly on Mohammad Siraj  Mohammad Siraj  sourav ganguly  India tour of australia  australia vs india  indian cricket team  cricket australia  ഗാംഗുലിയുടെ ട്വീറ്റ് വാര്‍ത്ത  സിറാജിന് അനുമോദനം വാര്‍ത്ത  gangulys tweet news  congratulations to siraj news
സിറാജ്, ഗാംഗുലി
author img

By

Published : Nov 21, 2020, 7:42 PM IST

ന്യൂഡല്‍ഹി: എല്ലാമായ പിതാവ് നഷ്‌ടമായതിന്‍റെ വേദനകള്‍ക്കിടയിലും ടീം ഇന്ത്യക്ക് ഒപ്പം തുടരാനുള്ള പേസര്‍ മുഹമ്മദ് സിറാജിന്‍റെ തീരുമാനത്തെ അനുശോചന കുറിപ്പിലൂടെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ട്വീറ്റിലൂടെയാണ് സൗരവ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിജീവിതത്തിലെ നഷ്‌ടത്തില്‍ നിന്നും തിരിച്ചുവരാനുള്ള കരുത്ത് സിറാജിനുണ്ടെന്ന് ഗാംഗുലി പറഞ്ഞു. പര്യടനത്തില്‍ ഫോമിലേക്ക് ഉയരാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ് സിറാജെന്നും ഗാംഗുലി കുറിച്ചു. വെള്ളിയാഴ്‌ചയാണ് സിറാജിന്‍റെ പിതാവ് മുഹമ്മദ് ഗൗസ് അന്തരിച്ചത്. എന്നാല്‍ അന്ത്യ കര്‍മങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങേണ്ടെന്ന് സിറാജ് പിന്നീട് തീരുമാനിക്കുകയായിരുന്നു.

  • May Mohammed siraj have a lot of strength to overcome this loss..lots of good wishes for his success in this trip.. tremendous character @bcci

    — Sourav Ganguly (@SGanguly99) November 21, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയ്ക്കായി ഒരു ഏകദിനവും മൂന്ന് ടി20യും സിറാജ് കളിച്ചിട്ടുണ്ട്. 50 ഓവർ ഫോർമാറ്റിൽ ഈ പേസർക്ക് ഇതേവരെ വിക്കറ്റ് സ്വന്തമാക്കാനായിട്ടില്ല. എന്നാൽ ടി20യിൽ സിറാജിന് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്താനായി. 26 കാരനായ സിറാജ് അടുത്തിടെ നടന്ന ഐ‌പി‌എല്ലില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 11 വിക്കറ്റുകൾ വീഴ്‌ത്തി. ഒമ്പത് ഐപിഎല്ലുകളാണ് സിറാജ് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്.

നിലവില്‍ ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി സിഡ്‌നിയിലാണ് മുഹമ്മദ് സിറാജ് ഉള്‍പ്പെടുന്ന സംഘം. മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് വീതം ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയും ടീം ഇന്ത്യ കങ്കാരുക്കളുടെ നാട്ടില്‍ കളിക്കും. പര്യടനത്തിന്‍റെ ഭാഗമായുള്ള മത്സരങ്ങള്‍ ഈ മാസം 27ന് ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.