ETV Bharat / sports

തല നരച്ച് ആരാധകരുടെ "തല": സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി എംഎസ് ധോണി - സിവ വാർത്ത

നരച്ച താടി രോമങ്ങളുള്ള മുഖവുമായാണ് ധോണി സാമൂഹ്യമാധ്യമത്തില്‍ മകൾ പോസ്റ്റ് ചെയ്‌ത ദൃശ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

dhoni news  ipl news  ധോണി വാർത്ത  ziva news  സിവ വാർത്ത  ഐപിഎല്‍ വാർത്ത
ധോണി
author img

By

Published : May 10, 2020, 11:05 AM IST

ന്യൂഡല്‍ഹി: നരച്ച താടി രോമങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണി വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍. മകൾ സിവയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് ധോണി വീണ്ടും സാമൂഹ്യമാധ്യമത്തിലെ ചർച്ചാ വിഷയമാകുന്നത്. ദൃശ്യങ്ങൾ ആരാധകർക്കിടയില്‍ ഇതിനകം ചർച്ചാവഷയമായി കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് മുടിവെട്ടാനുള്ള ബുദ്ധിമുട്ടുമായി ബന്ധപ്പെടുത്തിയാണ് ഇതിനെ ചിലർ താരതമ്യം ചെയ്‌തത്. മറ്റു ചിലർ തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങൾക്ക് പ്രായമാകുന്നതിലെ വിഷമവും പങ്കുവെച്ചു.

2020 ഐപിഎല്‍ സീസണിലെ മുഖ്യ ചർച്ചകളിലൊന്ന് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവായിരുന്നു. ആയിരക്കണക്കിന് ആരാധകർക്ക് മുമ്പില്‍ ധോണി സിഎസ്കെക്ക് വേണ്ടി പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ അന്ന് വൈറലായിരുന്നു. എന്നാല്‍ കൊവിഡ് 19 കാരണം ഐപിഎല്‍ മത്സരങ്ങൾ നിലവില്‍ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.