ETV Bharat / sports

കൊവിഡ് 19 പോരാളികളെ ആദരിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം

റൈസ് ദി ബാറ്റ് എന്ന പേരില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ജൂലൈ എട്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ക്രിക്കറ്റ് പശ്ചാത്തലമുള്ള കൊവിഡ് 19 പോരാളികളെയാകും ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ആദരിക്കുക

കൊവിഡ് 19 വാര്‍ത്ത  ഇംഗ്ലീഷ് ക്രിക്കറ്റ് ടീം വാര്‍ത്ത  covid 19 news  english cricket team news
ഇംഗ്ലീഷ് ക്രിക്കറ്റ് ടീം
author img

By

Published : Jun 22, 2020, 7:13 PM IST

Updated : Jun 22, 2020, 7:22 PM IST

ലണ്ടന്‍: ബ്രിട്ടനിലെ കൊവിഡ് 19-ന് എതിരായ യുദ്ധത്തിലെ മുന്നണി പോരാളികളെ ആദരിക്കാന്‍ ഒരുങ്ങി ഇംഗ്ലീഷ് ക്രിക്കറ്റ് ടീം. കൊവിഡ് 19 പോരാളികളുടെ പേര് ഷര്‍ട്ടില്‍ എഴുതി ചേര്‍ത്താകും ഇംഗ്ലീഷ് ടീം അംഗങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുക. ക്രിക്കറ്റ് പശ്ചാത്തലമുള്ള തെരഞ്ഞെടുത്ത കൊവിഡ് 19 പോരാളികളെയാകും ഇത്തരത്തില്‍ ആദരിക്കുക. ഡാര്‍ലിങ്ടണ്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോക്ടര്‍ വികാസ് കുമാറിന്‍റെ പേരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒഴിവ് സമയങ്ങളില്‍ ന്യൂകാസലിലെ കൗഗേറ്റ് ക്രിക്കറ്റ് ക്ലബിന് വേണ്ടി അദ്ദേഹം കളിച്ചിരുന്നു.

റൈസ് ദി ബാറ്റ് എന്ന പേരിലാണ് പരമ്പര സംഘടിപ്പിക്കുന്നത്. സതാംപ്റ്റണിലും ഓള്‍ഡ് ട്രാഫോഡിലുമായി അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മൂന്ന് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പര നടക്കുക. കൊവിഡ് 19-നെ തുടര്‍ന്ന് ആഗോള തലത്തില്‍ സ്തംഭിച്ച ക്രിക്കറ്റ് ലോകം ഈ പരമ്പരയോടെ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരമ്പരയിലെ ആദ്യ മത്സരം സതാംപ്റ്റണില്‍ ജൂലൈ എട്ടിന് ആരംഭിക്കും.

Last Updated : Jun 22, 2020, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.