ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലീഷ് മുന്നേറ്റം. ഓള്‍ റൗണ്ടര്‍മാര്‍ക്കിടയില്‍ ബെന്‍ സ്റ്റോക്‌സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പത്തില്‍ ഇടം നേടി. ക്രിസ് വോക്‌സ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. ബാറ്റ്‌മാന്‍മാര്‍ക്കിടയില്‍ രണ്ട് ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാരാണ് ആദ്യ പത്തില്‍ ഇടം നേടിയത്.
-
⭐ Chris Woakes rises to No.7
— ICC (@ICC) August 9, 2020 " class="align-text-top noRightClick twitterSection" data="
⭐ Stuart Broad enters top 10
The @MRFWorldwide ICC Test Rankings after the first #ENGvPAK Test 👉 https://t.co/AIR0KN4yY5 pic.twitter.com/cnlc8mku13
">⭐ Chris Woakes rises to No.7
— ICC (@ICC) August 9, 2020
⭐ Stuart Broad enters top 10
The @MRFWorldwide ICC Test Rankings after the first #ENGvPAK Test 👉 https://t.co/AIR0KN4yY5 pic.twitter.com/cnlc8mku13⭐ Chris Woakes rises to No.7
— ICC (@ICC) August 9, 2020
⭐ Stuart Broad enters top 10
The @MRFWorldwide ICC Test Rankings after the first #ENGvPAK Test 👉 https://t.co/AIR0KN4yY5 pic.twitter.com/cnlc8mku13
ബെന്‍ സ്റ്റോക്‌സ് ഏഴാമതും ജോ റൂട്ട് ഒമ്പതാമതുമാണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഓസിസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തും രണ്ടാം സ്ഥാനത്ത് വിരാട് കോലിയുമാണ്. ബൗളര്‍മാരുടെ പട്ടികയില്‍ മാറ്റമില്ല. ഓസിസ് ബൗളര്‍ പാറ്റ് കമ്മിസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ന്യൂസിലന്‍റിന്‍റെ നെയില്‍ വാഗ്‌നര്‍ രണ്ടാമതും ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാമതുമാണ്. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ജസ്‌പ്രീത് ബുമ്ര മാത്രമാണ് ഏക ഇന്ത്യ ബൗളര്‍.
കൊവിഡ് 19ന് ശേഷമുള്ള രണ്ട് ടെസ്റ്റ് പരമ്പരകളാണ് ഇംഗ്ലീഷ് മുന്നേറ്റത്തിന് ഇടയാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ പാകിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചു. പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. കൊവിഡ് 19നെ അതിജീവിച്ച് ഇതേവരെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ സാധിച്ചത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് മാത്രമാണ്.