ETV Bharat / sports

വാലറ്റത്തിന്‍റെ കരുത്തില്‍ ഓസിസിനെതിരെ 231 റണ്‍സെടുത്ത് ഇംഗ്ലണ്ട്

ആദില്‍ റാഷിദും ടോം കുറാനും ചേര്‍ന്നുണ്ടാക്കിയ 76 റണ്‍സിന്‍റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ കരകയറ്റിയത്

ecb news  adam zampa news  aus news  ഓസിസ് വാര്‍ത്ത  ഇസിബി വാര്‍ത്ത  ആദം സാംപ വാര്‍ത്ത
ഏകദിനം
author img

By

Published : Sep 13, 2020, 9:45 PM IST

മാഞ്ചസ്റ്റര്‍: ഓള്‍ഡ്ട്രാഫോഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ വാലറ്റത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍. ഓസ്‌ട്രേലിയക്ക് എതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 231 റണ്‍സെടുത്തു. ആദില്‍ റാഷിദും ടോം കുറാനും ചേര്‍ന്നുണ്ടാക്കിയ 76 റണ്‍സിന്‍റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ബാറ്റിങ്ങ് തകര്‍ച്ചയില്‍ നിന്നും ആതിഥേയരെ കരകയറ്റിയത്. എട്ടാമത്തെ തവണയാണ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇംഗ്ലണ്ട് 50 മുകളില്‍ റണ്‍സ് സ്വന്തമാക്കുന്നത്. 39 പന്തില്‍ 37 റണ്‍സെടുത്ത് കുറാന്‍ പുറത്തായപ്പോള്‍ 26 പന്തില്‍ 35 റണ്‍സുമായി റാഷിദ് പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ ജോണി ബ്രിസ്റ്റോ റണ്ണൊന്നും എടുക്കാതെയും ജാസണ്‍ റോയി 21 റണ്‍സെടുത്തും പുറത്തായപ്പോള്‍ നായകന്‍ ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ച് നിന്നത്. 42 റണ്‍സെടുത്താണ് ടോപ്പ സ്‌കോററായ മോര്‍ഗന്‍ കൂടാരം കയറിയത്. മോര്‍ഗനെ കൂടാതെ 39 റണ്‍സെടുത്ത ജോ റൂട്ട്, 26 റണ്‍സെടുത്ത ക്രിസ് വോക്‌സ്, 22 റണ്‍സെടുത്ത ടോം കുറാന്‍ എന്നിവര്‍ രണ്ടക്കം കടന്നു. മോര്‍ഗനും ജോ റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 61 റണ്‍സ് സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് വിക്കറ്റെടുത്ത ഓസിസ് സ്‌പിന്നര്‍ ആദം സാംപയും രണ്ട് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഇംഗ്ലീഷ് നിരയെ എറിഞ്ഞിട്ടത്. പേസര്‍മാരായ ഹേസില്‍വുഡ്, പാറ്റ് കമ്മന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. പരമ്പരയില്‍ ഇതിനകം ആദം സാംപ ഏഴ്‌ വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.