ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് മോർഗന് വിലക്കേർപ്പെടുത്താൻ കാരണമായത്.
വിലക്കിന് പുറമെ മോര്‍ഗന് 40 ശതമാനം മാച്ച് ഫീ പിഴയായും താരങ്ങള്‍ക്ക് 20 ശതമാനം മാച്ച് ഫീസ് പിഴയും ഐസിസി ചുമത്തി. നിശ്ചിത സമയത്ത് രണ്ടോവര്‍ പിന്നിലായാണ് ഇംഗ്ലണ്ട് പന്തെറിഞ്ഞത്. അതേസമയം ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡിസിനെതിരായ ഏകദിനത്തിലും കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് മോർഗന് ശിക്ഷ നൽകിയിരുന്നു. 12 മാസത്തിനുള്ളില്‍ രണ്ട് തവണ ഇത്തരത്തിൽ കുറ്റം ആവര്‍ത്തിച്ചാൽ ഒരു കളിയിൽ നിന്നും നായകനെ വിലക്കാൻ ഐസിസി നിയമം നിലവിൽ കൊണ്ടുവന്നിരുന്നു. ഈ നിയമമനുസരിച്ചാണ് ഇപ്പോൾ ഇംഗ്ലണ്ട് നായകന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.