ETV Bharat / sports

ആഷസ്: ഓസീസ് പേസ് ആക്രമണത്തെ പ്രതിരോധിച്ച് ബട്‌ലർ

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിലേക്ക്. ഒന്നാംദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് എന്ന നിലയില്‍

ആഷസ്: ഓസീസ് പേസ് ആക്രമണത്തെ പ്രതിരോധിച്ച് ബട്‌ലർ
author img

By

Published : Sep 13, 2019, 10:08 AM IST

ലണ്ടൻ: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം കളി അവസാനിച്ചപ്പോൾ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 271 റൺസ് എന്ന നിലയിലാണ്. 64 റൺസുമായി ജോസ്‌ ബട്‌ലറും പത്ത് റൺസുമായി ജാക്ക് ലീച്ചുമാണ് ക്രീസില്‍.

ഓസീസിനെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നത് തിരിച്ചടിയായി. ഓപ്പണർ റോറി ബേൺസ്(47), നായകൻ ജോ റൂട്ട്(57) എന്നിവരാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ജോ ഡെൻലി(14), ബെൻ സ്റ്റോക്ക്സ്(20), ജോണി ബെയർസ്റ്റോ(22), സാം കറൻ(15) എന്നിവർ നിരാശപ്പെടുത്തി. അർധ സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന ബട്‌ലറിലാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. ഒമ്പതാം വിക്കറ്റില്‍ 45 റൺസാണ് ബട്‌ലർ - ലീച്ച് സഖ്യം കൂട്ടിചേർത്തത്.

ഒരിടേവളയ്‌ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ മിച്ചല്‍ മാർഷ്‌ നാല് വിക്കറ്റുമായി തിളങ്ങി. പാറ്റ്‌ കമ്മിൻസ്, ജോഷ്‌ ഹെയ്‌സല്‍വുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ആഷസ് ട്രോഫി കഴിഞ്ഞ മത്സരത്തോടെ നഷ്‌ടമായ ഇംഗ്ലണ്ട് 2-2 ജയത്തോടെ ഒപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവസാന ടെസ്റ്റില്‍ ഇറങ്ങിയത്. 18 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയ ആഷസ് നേടുന്നത്.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.