കൊല്‍ക്കത്ത: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നുള്ള ധോണിയുടെ വിരമിക്കലിനെ നിസാരമായി കാണരുതെന്ന് ബാല്യകാല പരിശീലകന്‍ കേശവ് ബാനർജി. തനിക്ക് വേണ്ടപെട്ടവരെ വിളിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ആളല്ല ധോണി. ഇതു സംബന്ധിച്ച അപവാദ പ്രചരണങ്ങളെ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.
![dhoni news keshav banerjee news ipl news ധോണി വാർത്ത കേശവ് ബാനർജി വാർത്ത ഐപിഎല്‍ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/ms-dhoni-1200_2805newsroom_1590659052_567.jpg)
നേരത്തെ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട അപവാദ പ്രചരണം സാമൂഹ്യമാധ്യമത്തില്‍ വന്നതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണി റിട്ടയേഴ്‌സ് എന്ന ഹാഷ് ടാഗോടെയാണ് പ്രചാരണം നടന്നത്. ഇതിനെതിരെ ധോണിയുടെ ഭാര്യ സാക്ഷിയും രംഗത്ത് വന്നിരുന്നു.
![dhoni news keshav banerjee news ipl news ധോണി വാർത്ത കേശവ് ബാനർജി വാർത്ത ഐപിഎല്‍ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/pjimage-2020-05-27t213619-1590595582_2805newsroom_1590659052_304.jpg)
നേരത്തെയും ധോണിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുയർത്തി കേശവ് ബാനർജി മുന്നോട്ട് വന്നിരുന്നു. ഐപിഎല്ലില്‍ പങ്കെടുത്തില്ലെങ്കിലും ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകുമെന്നായിരുന്നു ബാനർജി മുമ്പ് പറഞ്ഞത്. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. അന്ന് ന്യൂസിലന്‍ഡിന് എതിരായ സെമി ഫൈനലില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായത്.