മുംബൈ; മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നതിനെ സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുകയാണ്. അതിനിടെ ധോണി വിരമിക്കുമെന്ന രീതിയിലും ചർച്ചകൾ ഉയർന്നുവന്നിരുന്നു. എന്നാലിതാ... അത്തരം വാദങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയാണ്. എന്നാല്‍ മുൻ ഇന്ത്യൻ നായകൻ മടങ്ങിയെത്തുന്നത് ക്രിക്കറ്റ് കളിക്കാനല്ല, കളി പറയാനാണ്.
കൊല്‍ക്കൊത്ത ഈഡൻ ഗാർഡനില്‍ നടക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് പകല്‍ - രാത്രി ടെസ്റ്റ് മത്സരത്തിന്‍റെ കമന്‍റേറ്ററായാണ് ധോണി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റില്‍ പുതു ചരിത്രം മഹാ സംഭവമാക്കാനുള്ള സ്റ്റാർ സ്പോർട്സിന്‍റെ പദ്ധതിയുടെ ഭാഗമായാണ് ധോണി കമന്‍റേറ്ററാകുന്നത്. ഈമാസം 22 മുതല്‍ 26 വരെയാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ ടെസ്റ്റ് നായകൻമാരെയും പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്. ഇന്ത്യ ചരിത്ര ജയം നേടിയ 2001ലെ ഓസീസിന് എതിരായ ഈഡൻ ടെസ്റ്റിലെ വിജയ ശില്പികളെ ആദരിക്കാനും സ്റ്റാർ സ്പോർട്സ് പദ്ധതിയിടുന്നുണ്ട്.
കഴിഞ്ഞ ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് മാറിനില്‍ക്കുന്ന ധോണി സൈനിക സേവനം അടക്കമുള്ള കാര്യങ്ങളിലാണ് ശ്രദ്ധ കൊടുത്തിരുന്നത്.