ETV Bharat / sports

കാപ്പിക്ക് വലിയ വില കൊടുക്കേണ്ടിവന്നു, ഗ്രീന്‍ ടിയെ കുടിക്കാറുള്ളൂ: ഹർദിക് പാണ്ഡ്യ - kl rahul news

നേരത്തെ ഹർദിക്ക് പാണ്ഡ്യയും കെഎല്‍ രാഹുലും പങ്കെടുത്ത കോഫി വിത്ത് കരണ്‍ ജോഹര്‍ ചാറ്റ്‌ ഷോയ്‌ക്കിടെ ഉണ്ടായ കോലാഹലങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്‍റെ വാക്കുകൾ

കെഎല്‍ രാഹുല്‍ വാർത്ത  hardik news  kl rahul news  ഹർദിക് വാർത്ത
ഹർദിക്
author img

By

Published : Apr 26, 2020, 6:15 PM IST

ന്യൂഡല്‍ഹി: ഒരിക്കലെ കോഫി കുടിച്ചുള്ളുവെന്നും എന്നാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വന്നെന്നും ഇന്ത്യന്‍ ഓൾറൗണ്ടർ ഹര്‍ദിക്‌ പാണ്ഡ്യ. ഇതേ തുടർന്ന് താന്‍ ഇപ്പോൾ ഗ്രീന്‍ ടീ മാത്രമെ കഴിക്കാറുള്ളൂവെന്നും താരം പറഞ്ഞു. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ദിനേശ് കാർത്തിക്കുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഹർദിക്കും കെഎല്‍ രാഹുലും പങ്കെടുത്ത കോഫി വിത്ത് കരണ്‍ ജോഹര്‍ ചാറ്റ്‌ ഷോയ്‌ക്കിടെ ഉണ്ടായ കോലാഹലങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്‍റെ വാക്കുകൾ. 2019 ആദ്യത്തിലായിരുന്നു സംഭവം. സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്ന്‌ വിലയിരുത്തപ്പെട്ട ഹര്‍ദിക്കിന്റേയും രാഹുലിന്റേയും വാക്കുകള്‍ വലിയ വിവാദമാണ്‌ സൃഷ്ടിച്ചത്‌. ഇതോടെ ഇരുവരെയും ബിസിസിഐ സസ്പെന്‍റ് ചെയ്യുകയും പിഴ ശിക്ഷ വിധിക്കുകയും ചെയ്‌തു.

കെഎല്‍ രാഹുല്‍ വാർത്ത  hardik news  kl rahul news  ഹർദിക് വാർത്ത
ഹർദിക് പാണ്ഡ്യ.

പരിക്ക് കാരണം ലോകകപ്പിന്‌ ശേഷം ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചെത്താന്‍ ഹര്‍ദിക്കിന്‌ ആയിട്ടില്ല. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടാനാണ് താരത്തിന്‍റെ ശ്രമം. ഐപിഎല്‍ നടത്താനുള്ള സാധ്യതകളും ഹര്‍ദിക്‌ പങ്കുവെച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താമെന്ന ആശയമാണ്‌ താരം മുന്നോട്ട് വെച്ചത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.