കറാച്ചി: ഉമിനീർ വിലക്ക് നിലവില്‍ വരുന്നതോടെ ബൗളേഴ്‌സ് റോബോട്ടിനെ പോലെയാകുമെന്ന് ഐസിസിക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ പാകിസ്ഥാന്‍ പേസർ വസീം അക്രം. പരമ്പരാഗതമായി ഉമിനീരും വിയർപ്പും ഉപയോഗിച്ചാണ് ബൗളേഴ്സ് സ്വിങ് കണ്ടെത്തുന്നത്. വിലക്ക് നിലവില്‍ വരുന്നതോടെ പന്ത് സ്വിങ് ചെയ്യാന്‍ സാധിക്കാതെ വരും. നിലവിലെ സാഹചര്യത്തില്‍ പന്തിന് പഴക്കം വന്നാലെ സ്വിങ് ലഭിക്കൂ. ബൗളേഴ്‌സ് അതിനായി കാത്തിരിക്കേണ്ടി വരും. തണുപ്പ് കൂടിയ രാജ്യങ്ങളില്‍ വിയർപ്പ് ഉപയോഗിച്ചാല്‍ പോലും സ്വിങ് ലഭിക്കില്ല. പന്തിന്‍റെ തിളക്കം കൂട്ടാന്‍ അവസാന ഘട്ടത്തില്‍ മാത്രമെ വിയർപ്പ് ഉപയോഗിക്കാന്‍ സാധിക്കൂ. നിരന്തരം വിയർപ്പ് ഉപയോഗിക്കുന്നതിലൂടെ പന്ത് നനയാന്‍ ഇടവരും. ഈ സാഹചര്യം തമാശയായാണ് അനുഭവപ്പെടുന്നതെന്നും അക്രം കൂട്ടിച്ചേർത്തു.
കൃത്രിമ വസ്തുക്കൾ ഉപയോഗിച്ച് പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കുന്ന കാര്യം ഐസിസി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കരിയറില്‍ 414 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി അക്രം 502 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.