ലണ്ടന്‍: ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെന്‍ സ്റ്റോക്‌സ് ഉൾപ്പെടെ അഞ്ച് ക്രിക്കറ്റ് താരങ്ങൾക്ക് ബ്രിട്ടന്‍റെ രാജകീയ ബഹുമതി. ബക്കിങ്ഹാം പാലസില്‍ നടന്ന ചടങ്ങില്‍ വില്യംസ് രാജകുമാരന്‍ താരങ്ങൾക്കുള്ള ബഹുമതികൾ വിതരണം ചെയതു. ഇംഗ്ലണ്ടിന് പ്രഥമ ലോകകപ്പ് നേടിക്കൊടുത്ത പ്രകടനത്തിനാണ് ആദരം.
![Ben Stokes news World Cup news royal honour news ബെന്‍ സ്റ്റോക്‌സ് വാർത്ത ലോകകപ്പ് വാർത്ത രാജകീയ ബഹുമതി വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/c6b6ee9f6076ef38b227188169c3b67d_2602newsroom_1582692326_55.jpg)
2019-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ സൂപ്പർ ഓവറില്‍ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച സ്റ്റോക്‌സിന് ഓഫീസർ ഓഫ് മോസ്റ്റ് എക്സലന്‍റ് ഓർഡർ ഓഫ് ബ്രിട്ടീഷ് എംപെയർ (ഒബിഇ) ബഹുമതി ലഭിച്ചു. ആദ്യമായി ഇംഗ്ലണ്ട് ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ ഫൈനല്‍ മത്സരത്തില്‍ സ്റ്റോക്സ് 84 റണ്‍സെടുത്ത് അർദ്ധസെഞ്ച്വറിയോെട മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ന്യൂസിലന്‍ഡിന് എതിരെ സൂപ്പർ ഓവറില്‍ താരം പുറത്തെടുത്ത പ്രകടനവും നിർണായകമായി. ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളായ ജോസ് ബട്ട്ലർ, ഇയോണ്‍ മോർഗന്‍, ട്രെവർ ബെയില്‍സ്, ജോ റൂട്ട് എന്നിവരും ബഹുമതിക്ക് അർഹരായി. പുതുവർഷാഘോഷങ്ങളുടെ ഭാഗമായാണ് താരങ്ങളെ ബക്കിങ്ഹാം പാലസ് ആദരിച്ചത്.